നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപ് നിരപരാധിയാണെന്നു വെളിപ്പെടുത്തിയ മുന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകാനൊരുങ്ങി പൊലീസ്. പ്രോസിക്യൂഷന്‍ ഇതു സംബന്ധിച്ച് നിയമോപദേശം തേടി. കോടതി അനുമതിയോടെ ഇവരുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി ഇന്നുതന്നെ വിചാരണക്കോടതിയെ സമീപിച്ചേക്കും. ഇന്നു സിറ്റിങ് ഇല്ലാത്ത സാഹചര്യത്തില്‍ നാളെയായിരിക്കും അപേക്ഷ പരിഗണിക്കുക. കേസില്‍, മുന്‍ ഡിജിപിയുടെ ഭാഗത്തുനിന്നു ഗുരുതര കോടതിയലക്ഷ്യം ഉണ്ടായതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേസില്‍ പ്രതിയായ ഒരാള്‍ കുറ്റക്കാരനല്ലെന്നു നേരത്തെ സര്‍വീസിലുണ്ടായിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ പറയുന്നത് കേസ് അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമായാണ് വിലയിരുത്തുന്നത്. ഇതു വിചാരണയെ ബാധിക്കുമെന്നു ചൂണ്ടിക്കാണിച്ചാണ് കോടതിയെ സമീപിക്കുന്നത്. നടന്‍ ദിലീപും പ്രതി പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനു പൊലീസിന്റെ പക്കലുള്ള ചിത്രം വ്യാജമായി ചമച്ചതാണെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയതായി ഇവര്‍ പറയുന്നത് കേസിനെ ബാധിക്കും. ഇതു സംബന്ധിച്ച വസ്തുതകള്‍ ശേഖരിക്കുന്നതിനും എന്തു സാഹചര്യത്തിലാണ് ഈ കാര്യങ്ങളുടെ വെളിപ്പെടുത്തലെന്നും അറിയുന്നതിനാണ് ശ്രീലേഖയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇവരുടെ വെളിപ്പെടുത്തലില്‍ വസ്തുതയില്ലെന്ന നിലപാടാണ് അന്വേഷണ സംഘം സ്വീകരിച്ചിരിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാതിരുന്ന ഒരാള്‍ എന്ത് അടിസ്ഥാനത്തിലാണ് ഈ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു. അതേസമയം, കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കി ഈ മാസം 15നകം റിപ്പോര്‍ട്ട് നല്‍കണമെന്നിരിക്കെയാണ് ഈ ആരോപണങ്ങള്‍ എന്നത് അന്വേഷണ സംഘത്തെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....