കൊച്ചിയില്‍ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. 'കല്യാണം കഴിഞ്ഞെത്തിയ ദിവസം വസ്ത്രം മാറാന്‍ ചേട്ടത്തിയമ്മയുടെ മുറിയില്‍ കയറാന്‍ അവളെ അനുവദിച്ചില്ല. അവിടെ കൂടിയിരുന്നവര്‍ പറഞ്ഞപ്പോഴാണ് അനുവദം നല്‍കിയത്. മുറിയില്‍ നിന്ന് ചീപ്പും ടര്‍ക്കിയും എടുത്തതിന് ചേട്ടത്തിയമ്മ അറപ്പോടെ പെരുമാറി. ഇനി ഇതെനിക്ക് വേണ്ടെന്ന് പറഞ്ഞ് അവര്‍ വലിച്ചെറിഞ്ഞു. കാരണം അവളുടെ ജാതിയായിരുന്നു'- കുടുംബം പറയുന്നു. 'അവര്‍ പ്രണയത്തിലായിരുന്നു. അവന്‍ വീട്ടില്‍ വന്ന് ചോദിച്ചാണ് വിവാഹം കഴിച്ചത്. സ്ത്രീധനം നല്‍കാന്‍ ഉണ്ടായിരുന്നില്ല. അവന്‍ ഉയര്‍ന്ന ജാതിയും അവള്‍ താഴ്ന്ന ജാതിയുമായത് വലിയ പ്രശ്‌നമായി. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെ ജാതി പറഞ്ഞ് അപമാനിക്കാന്‍ തുടങ്ങി. ചേട്ടന്റെ ഭാര്യയും ഭര്‍ത്താവിന്റെ അമ്മയും ഒരുപാട് അപമാനിച്ചു. ക്രൂരത കാട്ടി. സ്ത്രീധനം െകാണ്ടുവന്നില്ലെന്ന് പറഞ്ഞ് കസേരയില്‍ ഇരിക്കാന്‍ പോലും അനുവദിച്ചിട്ടില്ല. അവള്‍ക്ക് കഴിക്കാന്‍ പ്രത്യേക ഗ്ലാസും പ്ലേറ്റും ഉണ്ടായിരുന്നു. ഗര്‍ഭിണിയായപ്പോഴും പ്രസവത്തോടെ കുഞ്ഞു മരിച്ചപ്പോഴും അവള്‍ നേരിട്ടത് വല്ലാത്ത ക്രൂരതകളാണ്. കുഞ്ഞിന്റെ മൃതദേഹം പോലും അവര്‍ വീട്ടില്‍ കയറ്റിയില്ല. ഈ കുടുംബത്തില്‍ ആദ്യമായി ഉണ്ടാകുന്ന കുഞ്ഞ് താഴ്ന്ന ജാതിയില്‍പെട്ട സ്ത്രീയില്‍ ആയല്ലോ എന്നാണ് ഭര്‍ത്താവിന്റെ അമ്മ പറഞ്ഞത്.' കുടുംബം ആരോപിക്കുന്നു. പ്രണയത്തിനൊടുവില്‍ 2020 ഏപ്രിലിലാണ് സംഗീതയും സുമേഷും വിവാഹിതരായത്. രണ്ടാഴ്ച പിന്നിടും മുന്‍പേ സ്ത്രീധനത്തെ ചൊല്ലി പീഡനം തുടങ്ങി. ശാരീരിക ഉപദ്രവങ്ങള്‍ക്ക് പുറമേ സുമേഷും കുടുംബാംഗങ്ങളും സംഗീതയെ ജാതീയമായി അധിക്ഷേപിച്ചു. സ്ത്രീധനം ലഭിച്ചില്ലെങ്കില്‍ ബന്ധം വേര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സുമേഷ്, സംഗീതയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. പരാതി നല്‍കിയെങ്കിലും പൊലീസ് സംഗീതയെ സുമേഷിനോടൊപ്പം അയച്ചു. വീട്ടിലെത്തിയ സംഗീത തൂങ്ങിമരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സുമേഷ് സംഗീതയെ രക്ഷിച്ചില്ലെന്നും വിവരം മറച്ചുവച്ചുവെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തെങ്കിലും 40 ദിവസമായിട്ടും സുമേഷിനെ പിടികൂടിയിട്ടില്ല. പ്രതി ഒളിവില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് പൊലീസിന്റെ വിശദീകരണം. ഹൈക്കോടതിയുടെ മുന്നിലെ പുറമ്പോക്കില്‍ കഴിയുന്ന സംഗീതയുടെ കുടുംബം നീതിക്കായുള്ള പോരാട്ടം തുടരുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....