News Beyond Headlines

27 Wednesday
November

കുഞ്ഞനുജന്റെ മൃതദേഹവുമായി ആംബുലന്‍സ് കാത്ത് 8 വയസുകാരന്‍; കരളലിയിപ്പിക്കും ഈ കാഴ്ച

വൃത്തിഹീനമായ പരിസരം.. തകര്‍ന്നുതുടങ്ങിയ മതിലിന് കീഴെ ഒരു കൊച്ചുബാലന്‍. എട്ട് വയസ് പ്രായം. അവന്റെ മടിയില്‍ വെളുത്ത തുണിക്കെട്ടില്‍ പൊതിഞ്ഞ സ്വന്തം സഹോദരന്റെ മൃതദേഹം. മരിച്ച കുഞ്ഞിന്റെ പ്രായം വെറും രണ്ട് വയസ്. മാധ്യമങ്ങല്‍ നിറഞ്ഞ ഹൃദയസ്പര്‍ശിയായ ഈ ചിത്രം മധ്യപ്രദേശില്‍ നിന്നുള്ളതാണ് കണ്ണുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത നിസഹായതയോടെ ഇരിക്കുന്ന ആണ്‍കുഞ്ഞിന്റെ ചിത്രമാണ് സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നത്. മധ്യപ്രദേശിലെ ബദ്ഫ്ര ഗ്രാമത്തില്‍ നിന്ന് ഒരു പ്രാദേശിക പത്രപ്രവര്‍ത്തകന്‍ പകര്‍ത്തിയതാണ് ഈ കാഴ്ച. രണ്ട് വയസുകാരനായ മകന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ വാഹനം കാത്തുനില്‍ക്കുകയാണ് പിതാവ് പൂജാറാം ജാതവ് എന്ന മനുഷ്യന്‍. ഈ സമയത്താണ് എട്ടുവയസുകാരന്‍ ഗുല്‍ഷന്‍ അനുജന്റെ മൃതദേഹം മടിയിലിരുത്തി നിലത്തിരിക്കുന്നത്. അംബയിലെ ബദ്ഫ്ര ഗ്രാമത്തിലെ താമസക്കാരനാണ് പൂജാറാം. അനീമിയ ബാധിച്ച മകനെ ആദ്യം പൂജാറാം ഒരു പ്രാദേശിക ആശുപത്രിയിലേക്കാണ് എത്തിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം പിന്നീട് കുഞ്ഞിനെ ഭോപ്പാലില്‍ നിന്ന് 450 കിലോമീറ്റര്‍ വടക്കുള്ള മൊറേന ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സിലെത്തിച്ചു. ചികിത്സയ്ക്കിടെ പൂജാറാമിന്റെ മകന്‍ മരിച്ചു. എന്നാല്‍ പുറത്ത് കാത്തുനിന്ന ആംബുലന്‍സ് അപ്പോഴേക്കും പോയ്ക്കഴിഞ്ഞിരുന്നു. കുഞ്ഞ് മകന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വാഹനം കാത്തിരിക്കുകയാണ് വഴിയോരത്ത് പൂജാറാമും മൂത്തമകനും. മൃതദേഹം 30 കിലോമീറ്റര്‍ അകലെയുള്ള തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ വാഹനം വേണമെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും പൂജാറാം അഭ്യര്‍ത്ഥിച്ചു. ഹോസ്പിറ്റലില്‍ വാഹനമില്ലെന്നും പുറത്ത് വാഹനം ഏര്‍പ്പാടാക്കണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇതിനുള്ള പണം പൂജാറാമിന്റെ കൈവശമില്ലായിരുന്നു. ആശുപത്രി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ആംബുലന്‍സ് ഡ്രൈവര്‍ 1,500 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അതും നല്‍കാന്‍ കഴിഞ്ഞില്ല. കുഞ്ഞിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വാഹനം തേടി പോയതാണ് പൂജാറാം. ഈ സമയത്താണ് എട്ടുവയസുള്ള മൂത്ത മകന്റെ മടിയില്‍ മൃതദേഹം ഏല്‍പ്പിച്ചത്. വാഹനവുമായി വരുന്ന പിതാവിനെയും കാത്തിരിക്കുന്ന കുഞ്ഞ് ഗുല്‍ഷാമിന്റെ മുഖവും അനുജന്റെ മൃതദേഹവും കണ്ണ് നനയിക്കും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....