കോട്ടയം: കോട്ടയത്ത് കൊലക്കേസ് പ്രതി ജയില്‍ചാടി. യുവാവിനെ കൊന്ന് പോലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച കേസിലെ അഞ്ചാംപ്രതി ബിനുമോനാണ് കോട്ടയം സബ് ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇയാള്‍ക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. കോട്ടയത്ത് ഷാന്‍ബാബു എന്നയാളെ കൊലപ്പെടുത്തി മൃതദേഹം പോലീസ് സ്റ്റേഷന് വളപ്പില്‍ കൊണ്ടിട്ട കേസിലാണ് മീനടം സ്വദേശിയായ ബിനുമോന് റിമാന്‍ഡിലായത്. കൊല്ലപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോയുടെ ഡ്രൈവറായിരുന്നു ഇയാള്‍. മറ്റു കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലാത്തതിനാലും ജയിലില്‍ ശാന്തസ്വഭാവക്കാരനായതിനാലും ഇയാള്‍ക്ക് ജയിലിലെ അടുക്കളയിലാണ് ജോലി നല്‍കിയിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ അടുക്കളയില്‍ ജോലിക്കെത്തിയ ബിനുമോന്, അടുക്കളയുടെ പിറകുവശത്ത് മതിലിനോട് ചാരിവെച്ചിരുന്ന പലക ഉപയോഗിച്ച് മതില് ചാടിയെന്നാണ് കരുതുന്നത്. പുലര്‍ച്ചെ അഞ്ചരയോടെ നടന്ന സംഭവം ശ്രദ്ധയില്‍പ്പെട്ട ജയില്‍ അധികൃതര്‍ 5.45-ഓടെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ജയിലില്‍നിന്ന് രക്ഷപ്പെട്ട പ്രതി നഗരംവിട്ട് പോയിട്ടുണ്ടാകില്ലെന്നാണ് പോലീസിന്റെ നിഗമനം. നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ട്. അതിനിടെ, കഴിഞ്ഞദിവസം ബിനുമോനെ സന്ദര്‍ശിക്കാനായി ഭാര്യ ജയിലില്‍ എത്തിയിരുന്നു. എത്രയുംപെട്ടെന്ന് തനിക്ക് ജയിലില്‍നിന്ന് പുറത്തിറങ്ങണമെന്ന് ഇയാള്‍ ഭാര്യയോട് പറഞ്ഞിരുന്നതായാണ് വിവരം. ഇതേത്തുടര്‍ന്ന് ബിനുമോന്റെ നാടായ മീനടം കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....