മട്ടന്നൂര്‍ : ചാവശ്ശേരി പത്തൊന്‍പതാം മൈലിലെ വാടകവീട്ടിലുണ്ടായ സ്ഫോടനത്തില്‍ അസം സ്വദേശികളായ അച്ഛനും മകനും മരിച്ച സംഭവത്തില്‍, ബോംബ് വീട്ടിലെത്തിച്ചത് ഷഹിദുല്‍ ഇസ്ലാം ആണെന്ന് സൂചന ലഭിച്ചതായി പൊലീസ്. ആക്രിസാധനമെന്നു കരുതിയാണ് ഷഹിദുല്‍ ബോംബ് വീട്ടിലെത്തിച്ചതെന്നു പൊലീസ് പറയുന്നു. സംഭവ ദിവസം തനിച്ചാണ് ഷഹിദുല്‍ ആക്രി പെറുക്കാന്‍ പോയതെന്നു പൊലീസ് സ്ഥിരീകരിച്ചു. ബോംബിന്റെ ഉറവിടം തേടി ഷഹിദുല്‍ ഇസ്ലാം ആക്രി പെറുക്കാന്‍ പോയ വീടുകളും വഴികളും കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. അസം സ്വദേശികളായ ഫസല്‍ ഹഖും മകന് ഷഹിദുല്‍ ഇസ്ലാമും കഴിഞ്ഞ ദിവസമാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ആക്രിയായി കിട്ടിയ തിളക്കമുള്ള സ്റ്റീല്‍ പാത്രത്തില്‍ 'അമൂല്യമായ' എന്തോ ഉണ്ടെന്നു കരുതി രഹസ്യമായി തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്ഫോടനമുണ്ടായതെന്നാണ് നിഗമനം. വീട്ടുവളപ്പിലുള്ള ആക്രി സാധനങ്ങള്‍ ബോംബ് സ്ക്വാഡ് പരിശോധിച്ചെങ്കിലും സ്ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്തിയില്ല. ബോംബിന്റെ ഉറവിടം കണ്ടെത്തുന്നതിന്, ഇവര്‍ ആക്രിയും പ്ലാസ്റ്റിക് മാലിന്യവും ശേഖരിച്ച വഴി തേടുകയാണ് അന്വേഷണ സംഘം. ഫസല്‍ ഹഖ് സംഭവസ്ഥലത്തും ഷഹിദുല്‍ ആശുപത്രിയിലുമാണു മരിച്ചത്. പ്ലാസ്റ്റിക് കുപ്പി ശേഖരിക്കുന്നതിനിടെ ലഭിച്ചതാകാം സ്റ്റീല്‍ ബോംബെന്നാണു പൊലീസിന്റെ നിഗമനം. തിളക്കമുള്ളതും ഭാരമുള്ളതുമായ പാത്രത്തിനകത്തു സ്വര്‍ണമോ പണമോ ആയിരിക്കാമെന്നു വിചാരിച്ചാകും വീട്ടിലേക്കു കൊണ്ടുവന്നതെന്നും പൊലീസ് പറയുന്നു. മറ്റു 3 പേര് കാണാതെ തുറന്നു നോക്കാന്‍ വേണ്ടിയാണ് ഫസലും ഷഹിദുലും വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയിലെത്തിയത്. തുടര്‍ന്നു പാത്രം തുറക്കാന്‍ ശ്രമിച്ചപ്പോഴാണു പൊട്ടിത്തെറിയുണ്ടായത്. അസം സ്വദേശികളായ 5 പേരാണ് 3 മാസം മുന്‍പ് വീട് വാടകയ്ക്കെടുത്തത്. ഇതില്‍ 2 പേര് സ്ഫോടനം നടക്കുമ്പോള്‍ താഴത്തെ നിലയിലുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതായാണ് ഇവരുടെ മൊഴി. അഞ്ചാമത്തെയാള്‍ വീട്ടിലുണ്ടായിരുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....