തലശ്ശേരി: തലശ്ശേരിയില്‍ പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ നേരത്തേ അറസ്റ്റിലായി ജാമ്യംലഭിച്ച രണ്ടുപേരെ തലശ്ശേരി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പന്ന്യന്നൂരിലെ കെ.വിജേഷ് (30), വടക്കുമ്പാട് മീത്തുംഭാഗത്തെ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം യുവതി നല്‍കിയ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വിജേഷ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി. സ്വകാര്യ ബസ് കണ്ടക്ടറാണ് അനീഷ്. കമിതാക്കള്‍ നല്‍കിയ പരാതിയില്‍ മേയ് 23-ന് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കും അന്ന് പോലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യം അനുവദിച്ചു. പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തിയതിന് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓവര്‍ബറീസ് ഫോളി പാര്‍ക്കിലെത്തിയ കമിതാക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് തുടക്കത്തില്‍ പോലീസ് നടപടി സ്വീകരിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്തശേഷം അന്വേഷണം നിലച്ചിരുന്നു. കമിതാക്കളുടെ ദൃശ്യങ്ങള്‍ വിദേശത്ത് വ്യാപകമായി പ്രചരിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതോടെയാണ് പോലീസ് വീണ്ടും അന്വേഷണം ശക്തമാക്കിയത്. സംഭവത്തിലുള്‍പ്പെട്ട ഒരാള്‍ ഒളിവിലാണ്. ഇയാളെ നേരത്തേ പോലീസ് ചോദ്യംചെയ്ത് വിട്ടതാണ്. പാര്‍ക്കില്‍നിന്നുള്ള നിരവധി കമിതാക്കളുടെ ദൃശ്യങ്ങള്‍ ഇവര്‍ ചിത്രീകരിച്ചിരുന്നു. പോലീസ് സ്വമേധയായെടുത്ത കേസില്‍ മൂന്നുപേരും കമിതാക്കള്‍ നല്‍കിയ പരാതിയില്‍ രണ്ടുപേരുമാണ് നേരത്തേ അറസ്റ്റിലായത്. പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ രാവിലെ മുതല്‍ ചിലര്‍ പാര്‍ക്കിലെത്തിയിരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ള കമിതാക്കളാണ് ഇവിടെയെത്തിയിരുന്നത്. ഇവിടെനിന്ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ചില അശ്ലീല സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടു. ഇതേത്തുടര്‍ന്ന് സൈബര്‍ പോലീസിന്റെ സഹായത്തോടെ അപ്ലോഡ് ചെയ്തവരെക്കുറിച്ചുള്ള വിവരം പോലീസ് ശേഖരിച്ചു. രഹസ്യക്യാമറകള്‍ സ്ഥാപിച്ചും ഒളിഞ്ഞിരുന്നുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....