കോട്ടയത്ത് ചങ്ങനാശേരി ഡിവൈ.എസ്.പിയടക്കം നാല് പൊലീസുകാര്‍ക്ക് ഗുണ്ടാമാഫിയയുമായി ബന്ധമെന്ന് കണ്ടെത്തല്‍.സ്ഥിരം ക്രിമിനലായ അരുണ്‍ ഗോപനുമായുള്ള വഴിവിട്ട ബന്ധമാണ് രഹസ്യാന്വേഷണത്തില്‍ വ്യക്തമായത്.നാല് പേര്‍ക്കെതിരെയും കര്‍ശന നടപടിക്ക് ദക്ഷിണമേഖല ഐ.ജി പി.പ്രകാശ് നിര്‍ദേശിച്ചു. കോട്ടയം ജില്ലയിലെ ഗുണ്ടാപട്ടികയില്‍പെട്ടയാളാണ് അരുണ്‍ ഗോപന്‍.കുഴല്‍പ്പണക്കടത്തും വധശ്രമവും ഉള്‍പ്പെടെ ഒട്ടേറെ കേസിലെ പ്രതി. ഇയാളുമായിട്ടാണ് ഒരു ഡിവൈ.എസ്.പിയടക്കം നാല് പൊലീസുകാര്‍ വഴിവിട്ട അടുപ്പം പുലര്‍ത്തിയത്.അരുണ്‍ ഗോപനെ ഹണിട്രാപ് കേസില്‍ അടുത്തിടെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് രാത്രി ചങ്ങനാശേരി ഡിവൈ.എസ്.പി, തന്റെ അധികാര പരിധിയല്ലാത്ത സ്റ്റേഷനായിട്ടും അവിടെയെത്തുകയും സെല്ലില്‍ കഴിഞ്ഞിരുന്ന അരുണുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഇക്കാര്യം കോട്ടയം എസ്.പി ഡി.ശില്‍പ ദക്ഷിണ മേഖല ഐ.ജി പി.പ്രകാശിനെ അറിയിച്ചതോടെ പ്രാഥമിക അന്വേഷണം തുടങ്ങി. ഇതോടെയാണ് പൊലീസ് ഗുണ്ടാബന്ധം വ്യക്തമായത്. ഡിവൈ.എസ്.പി സ്റ്റേഷനിലെത്തിയത് താനുമായുള്ള ബന്ധം മറ്റ് പൊലീസുകാരോട് വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്താനാണെന്നാണ് കണ്ടെത്തല്‍. ഒട്ടേറെ കേസില്‍ ഈ പൊലീസുകാര്‍ അരുണിനെയും ഗുണ്ടാസംഘത്തെയും കൈക്കൂലി വാങ്ങി സഹായിച്ചിട്ടുണ്ടെന്നും പൊലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.കോട്ടയത്ത് സൈബര്‍ സെല്ലിലുള്ള ഒരു ഇന്‍സ്പെക്ടറും രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരുമാണ് മറ്റ് ആരോപണ വിധേയര്‍. സി.ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ തുടര്‍ അന്വേഷണത്തിന് പാലാ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. ഡിവൈ.എസ്.പിക്കെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പിക്കും ആഭ്യന്തരസെക്രട്ടറിക്കും ഐ.ജി പി.പ്രകാശ് ശുപാര്‍ശയും നല്‍കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....