പാലക്കാട്: ചിന്തന്‍ ശിബിരത്തില്‍ വെച്ച് സംസ്ഥാന നേതാവ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പരാതി സംസ്ഥാന നേതൃത്വം പൊലീസിന് കൈമാറുന്നില്ല. മദ്യപിച്ചെത്തി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ പരാതിക്കാരിയായ പെണ്‍കുട്ടി പ്രശ്‌നം സംഘടന പരിഹരിക്കുമെന്നാണ് പറയുന്നത്. പരാതി പൊലീസിന് കൈമാറാന്‍ സംഘടനയുടെ സംസ്ഥാന അധ്യക്ഷനായ ഷാഫി പറമ്പില്‍ എംഎല്‍എ പോലും തയ്യാറാകുന്നില്ല. പാലക്കാട് സിപിഎം നേതാവും എംഎല്‍എയുമായിരുന്ന ശശിക്കെതിരെ പീഡന പരാതി ഉയര്‍ന്ന ഘട്ടത്തില്‍, ഇത് പൊലീസിന് കൈമാറാതിരുന്നതിനെ ഷാഫി പറമ്പില്‍ ചോദ്യം ചെയ്തിരുന്നു. ഇതേ ഷാഫി പറമ്പില്‍ സംസ്ഥാന അധ്യക്ഷനായ യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ വെച്ചാണ് വനിതാ നേതാവ് സഹപ്രവര്‍ത്തകനെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ച് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസിന്റെ പരിശീലന ക്യാമ്പായിരുന്നു ഇത്. ജില്ലാ നേതാവായ യുവതിയോട് സംസ്ഥാന നിര്‍വാഹക സമിതി അംഗമായ വിവേക് ആര്‍ നായര്‍ മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറുകയായിരുന്നു. ആവര്‍ത്തിച്ച് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് വിവേക് ആര്‍ നായര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്തത്. അതിനര്‍ത്ഥം വിവേക് ആര്‍ നായര്‍ മുന്‍പും സമാനമായ കുറ്റം ചെയ്തുവെന്നാണ്. എന്നാല്‍ ഷാഫി പറമ്പില്‍ അടക്കമുള്ളവര്‍ യുവതിയുടെ പരാതി പൊലീസിന് കൈമാറിയില്ല. എംസി ജോസഫൈന്‍ പാര്‍ട്ടി കോടതി പരാമര്‍ശം നടത്തിയപ്പോഴും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വലിയ തോതില്‍ അതിനെ കളിയാക്കുകയും വിമര്‍ശിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയും പ്രതികരിക്കാന്‍ തയ്യാറല്ല. വിഷയത്തില്‍ പാര്‍ട്ടിയും സംഘടനയും തീരുമാനമെടുക്കുമെന്നും തനിക്കൊന്നും പറയാനില്ലെന്നുമാണ് പ്രതികരണം തേടിയപ്പോള്‍ പെണ്‍കുട്ടി നല്‍കിയ മറുപടി. യൂത്ത് കോണ്‍ഗ്രസിനാകെ നാണക്കേടായി മാറിയ സംഭവം നിയമ നടപടികള്‍ക്കായി കൈമാറേണ്ടതാണ്. പരാതിയില്‍ ഇത്തരത്തിലുള്ള ഗുരുതരമായ കുറ്റങ്ങളാണ് ആരോപിക്കുന്നത്. മദ്യപിച്ചെത്തി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പരാതിയുടെ പകര്‍പ്പ് പ്രചരിക്കുന്നുണ്ടെങ്കിലും ഇത് തന്നെയാണോ പരാതിയെന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ ചിന്തന്‍ ശിബിരത്തിനകത്ത് നടന്ന കാര്യങ്ങള്‍ ഇതിനകത്ത് പറയുന്നുമുണ്ട്. വിവേക് ശിബിരത്തിനിടെ സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളോടും മോശമായി പെരുമാറിയിരുന്നു. രണ്ട് പ്രശ്‌നവും കണക്കിലെടുത്താണ് സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ അനുസരിച്ച് ദേശീയ സെക്രട്ടറിയാണ് വിവേകിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....