കണ്ണൂര്‍ മട്ടന്നൂരില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലുണ്ടായിരുന്ന സ്ഫോടനവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് പൊലീസ്. ബോംബുകളുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നാണ് പൊലീസിന്റെ പൊതുവെയുള്ള വിലയിരുത്തല്‍. സംഭവത്തില്‍ കൂടുതല്‍ ആളുകളെ ഉടന്‍ ചോദ്യം ചെയ്യും. അസം സ്വദേശികളായ ഫസല്‍ ഹഖ് മകന്‍ സെയ്ദുല്‍ ഹഖ് എന്നിവരാണ് ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത്. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ പാത്രം വീട്ടില്‍ കൊണ്ടുപോയി തുറന്നപ്പോഴായിരുന്നു പൊട്ടിത്തെറി. ഒന്നില്‍ കൂടുതല്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചു എന്ന് പൊലീസിനു സംശയമുണ്ട്. സമീപ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട സ്റ്റീല്‍ ബോംബുകളാവാം ഇവര്‍ ശേഖരിച്ചതെന്നും പൊലീസ് കരുതുന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്. ഉഗ്ര ശബ്ദത്തില്‍ പൊട്ടിത്തെറി അയല്‍ക്കാരാണ് ആദ്യം കണ്ടത്. പൊലീസും എത്തി പരിശോധിച്ചപ്പോള്‍ ഒരാള്‍ കൊല്ലപ്പെട്ടതായും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി. ഫസല്‍ ഹഖ് (50) ആണ് സ്‌ഫോടനസ്ഥലത്ത് വച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകന്‍ സെയ്ദുല്‍ ഹഖ് 22 ആശുപത്രിയില്‍ വച്ചും മരിച്ചു. പൊലീസ് ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായി. പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളുമൊക്കെ വീടുകളില്‍ പോയി ശേഖരിച്ച് കൊണ്ടുവന്ന് കച്ചവടം നടത്തിയാണ് ഇവരുടെ ഉപജീവനം. വ്യത്യസ്ഥ സ്ഥലങ്ങളില്‍ പോയാണ് ആക്രി ശേഖരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....