പാണ്ടിക്കാട്: ഹോട്ടലുടമയുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച് ഗൂഗിള്‍പേ ഉപയോഗിച്ച് 75000 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി പിടിയില്‍. ആമക്കാട് സ്വദേശി പാലപ്ര സിയാദിനെ (36)യാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മേയ് 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാണ്ടിക്കാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഗായത്രി ഹോട്ടല്‍ ഉടമ മുരളീധരന്‍ പൂളമണ്ണയുടെ പണമാണ് തട്ടിയത്. ഹോട്ടലിലെ മുന്‍ ജീവനക്കാരനായ മുഹമ്മദ് ഇര്‍ഫാന്‍ മുരളീധരന്റെ ഗൂഗിള്‍ പിന്‍ നമ്പര്‍ മനസ്സിലാക്കുകയും ഫോണ്‍ മോഷ്ടിച്ച് അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷാരീഖിന്റെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 75000 രൂപ കൈമാറ്റം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ഇര്‍ഫാനും മുഹമ്മദ് ഷാരിഖും മറ്റൊരു പ്രതി അബ്ദുല്‍ ഹഖും നേരത്തെ അറസ്റ്റിലായിരുന്നു. മുഖ്യ സൂത്രധാരനായ സിയാദ് ഒളിവില്‍ കഴിയവേ നീലഗിരിയില്‍വെച്ചാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരേ പാണ്ടിക്കാട് സ്റ്റേഷനില്‍ മാത്രം ഏഴോളം കേസുകളുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. റഫീഖ്, എസ്.ഐ. ഇ.എ. അരവിന്ദന്‍, എസ്.സി.പി.ഒ. ശൈലേഷ് ജോണ്‍, പി. രതീഷ്, സി.പി.ഒമാരായ പി.കെ. ഷൈജു, കെ. ഷമീര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....