ഒഞ്ചിയം: രണ്ടാഴ്ച മുമ്പെടുത്ത രണ്ട് ലോട്ടറിടിക്കറ്റുകള്‍ക്ക് 5000 രൂപ വീതം സമ്മാനം, ഇതില്‍നിന്ന് പണം ചെലവഴിച്ചെടുത്ത 10 ടിക്കറ്റുകളിലൊന്നില്‍ 1000 രൂപ. വലിയൊരു ഭാഗ്യം അടുത്തെവിടെയോ ഉണ്ടെന്ന് എല്ലാവരും പറഞ്ഞതോടെ മൂന്നാമതൊരു ടിക്കറ്റെടുത്തു. കേരള ലോട്ടറിയുടെ ഫിഫ്റ്റി-ഫിഫ്റ്റി ടിക്കറ്റ്. ഇത്തവണ അടിച്ചത് ഒന്നാംസമ്മാനമായ ഒരുകോടി രൂപ. വെള്ളികുളങ്ങര സ്വദേശി നിര്‍മാണത്തൊഴിലാളിയായ കിഴക്കെകുനിയില്‍ ദിവാകരനെയാണ് ഭാഗ്യംവിടാതെ പിന്തുടര്‍ന്ന് അനുഗ്രഹിച്ചത്. എല്ലാദിവസവും രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം വടകര നാമംകുളത്തില്‍ നീന്താന്‍പോകുന്ന ശീലമുണ്ട് ദിവാകരന്. രണ്ടുകാറുകളില്‍ ആളുണ്ടാകും. ഞായറാഴ്ച അങ്ങനെപോയതാണ്. സീയെം ആശുപത്രിക്കു സമീപത്തെ രാഗേഷ് ഹോട്ടലില്‍ കയറി ചായകുടിച്ചു. ആ സമയത്താണ് ലോട്ടറിവില്‍പ്പനക്കാരനെ കണ്ടതും ടിക്കറ്റെടുക്കാന്‍ തോന്നിയതും. പോക്കറ്റില്‍ തപ്പിയപ്പോള്‍ പണമില്ലാത്തതിനാല്‍ സുഹൃത്ത് വെള്ളികുളങ്ങരയിലെ തോട്ടക്കണ്ടിത്താഴകുനി ചന്ദ്രനോട് 50 രൂപ കടംവാങ്ങിയാണ് ടിക്കറ്റെടുത്തത്. വൈകീട്ടുതന്നെ ഫലംവന്നെങ്കിലും ഒന്നാംസമ്മാനം അടിച്ചവിവരം അറിഞ്ഞിരുന്നില്ല. പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് തന്റെ ടിക്കറ്റിനാണ് സമ്മാനമെന്ന് മനസ്സിലായത്. തന്നെക്കാള്‍ സന്തോഷം തനിക്ക് 50 രൂപ കടമായിത്തന്ന ചന്ദ്രനാണെന്ന് ദിവാകരന്‍ പറഞ്ഞു. കുറച്ച് കടബാധ്യതയുള്ളത് തീര്‍ക്കണമെന്നുള്ളതാണ് പ്രധാന ആഗ്രഹം. ഗിരിജയാണ് ഭാര്യ. സുകൃത് സൂര്യ, ഹൃത് സൂര്യ എന്നിവരാണ് മക്കള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....