പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ചിറ്റൂര്‍ തത്തമംഗലം ചെമ്പകശ്ശേരി എം.രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും (25) ആണ്‍കുഞ്ഞും മരിച്ച സംഭവത്തിലാണ് നടപടി. പാലക്കാട് തങ്കം ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുകളായ ഡോ. പ്രിയദര്‍ശിനി, ഡോ. അജിത്ത് എന്നിവരെയാണു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ചികിത്സാപ്പിഴവെന്ന ബന്ധുക്കളുടെ പരാതിയില്‍ ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പാലക്കാട് ജില്ലാ ആശുപത്രി, ഐശ്വര്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടന്ന തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ശേഖരിച്ചാണ് ഡോക്ടര്‍മാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ബന്ധുക്കളുടെയും ആശുപത്രി ജീവനക്കാരുടെയും മൊഴിയെടുക്കല്‍ പുരോഗമിക്കുകയാണ്. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം ഡിഎംഒയും ചികിത്സാരേഖകള്‍ പരിശോധിച്ചുള്ള അന്വേഷണം തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അനുബന്ധ പരിശോധനാ ഫലങ്ങളും ലഭിക്കുന്നതോടെ ചികിത്സാപ്പിഴവുണ്ടോ എന്നതുള്‍പ്പെടെ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പരിശോധിക്കും. ചികിത്സാ സംബന്ധമായ രേഖകളും കസ്റ്റഡിയിലെടുത്തു തുടങ്ങി. ഡിവൈഎസ്പി പി.സി.ഹരിദാസ്, ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രേഖാമൂലം ലഭിക്കുന്നതോടെ പൊലീസ് തുടര്‍ നടപടികള്‍ വേഗത്തിലാക്കും. ജൂണ്‍ 29നാണു പ്രസവത്തിനായി ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 3നു പുലര്‍ച്ചെ പ്രസവത്തില്‍ കുഞ്ഞു മരിച്ചു. തുടര്‍ന്നു ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. 3 ഡോക്ടര്‍മാരാണ് ഐശ്വര്യയെ ചികിത്സിച്ചതെന്നാണു മൊഴി. പ്രസവത്തിനിടെയുണ്ടായ തടസ്സങ്ങളാണ് ഇരുവരുടെയും മരണത്തിനു കാരണമെന്നാണു പ്രാഥമിക വിവരം. പ്രസവസമയത്തു കുഞ്ഞിനു ശ്വാസതടസ്സം അനുഭവപ്പെട്ടതായും സൂചനകളുണ്ട്. ആന്തരാവയങ്ങളുടെ സൂക്ഷ്മ പരിശോധനയിലേ വിശദമായ കാരണങ്ങള്‍ വ്യക്തമാകൂ. കുഞ്ഞിനു മിടിപ്പു കുറവാണെന്നും പരിചരണത്തിലാണെന്നും ഒരു ഡോക്ടര്‍ അറിയിച്ചപ്പോള്‍ പ്രസവിച്ച ഉടന്‍ കുട്ടി മരിച്ചെന്നാണു മറ്റൊരു ഡോക്ടര്‍ പറഞ്ഞതെന്നു ബന്ധുക്കള്‍ പറയുന്നു. അമ്മയുടെ ജീവന്‍ അപകടത്തിലായേക്കുമെന്ന ഘട്ടത്തില്‍ ശസ്ത്രക്രിയ നടത്താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടില്ലെന്നും അനുമതിയില്ലാതെ ഗര്‍ഭപാത്രം നീക്കിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. നല്ലേപ്പിള്ളി പണിക്കര്‍കളം മോഹനന്‍, ഓമന ദമ്പതികളുടെ മകളാണ് ഐശ്വര്യ. അശ്വതിയാണു സഹോദരി. ഐശ്വര്യയുടെ ആദ്യ പ്രസവമാണിത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....