News Beyond Headlines

27 Wednesday
November

മാനസിക സന്തോഷം മാത്രമല്ല, ചുംബിക്കുമ്പോൾ ലഭിക്കുന്നത് 7 ഗുണങ്ങളും

ഇന്ന് അന്താരാഷ്ട്ര ചുംബന ദിനം. ജനങ്ങളെ തമ്മിൽ അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര ചുംബന ദിനം ആഘോഷിക്കുന്നത്. ആദ്യം യുകെയിൽ പ്രചാരത്തിൽ വന്ന ഈ ദിനം 2000 ന്റെ ആദ്യത്തോടെ ലോകമെമ്പാടും ആചരിച്ചുതുടങ്ങി. മനുഷ്യരെ തമ്മിൽ കൂടുതൽ അടുപ്പിക്കുകയും, അവർക്കിടയിലെ സ്‌നോഹ ബന്ധം ദൃഢപ്പെടുത്താനും ചുംബനം സഹായിക്കുന്നു. എന്നാൽ ഇത് മാത്രമാണോ ചുംബനത്തിന്റെ ഗുണം ? മാനസിക സന്തോഷം എന്നതിലുപലരി ആരോഗ്യത്തിനും ചുംബനം നല്ലതാണെന്ന് Kissing: Everything You Ever Wanted to Know about One of Life’s Sweetest Pleasures’- എന്ന പുസ്തകത്തിന്റെ രചയിതാവും വിഗ്ധയുമായ ആൻഡ്ര്യിയ ഡെമിർജെയിൻ പറയുന്നു. ? രക്തസമ്മർദം കുറയ്ക്കുന്നു ചുംബിക്കുമ്പോൾ ആരോഗ്യകരമായ രീതിയിൽ നിങ്ങളുടെ ഹൃദയമിടിപ്പിന്റെ വേഗം കൂടുകയും ഇത് രക്തസമ്മർദം കുറയ്ക്കുന്നതിന് കാരണമാകുകയം ചെയ്യുന്നു. രക്ത ധമനികൾ ഈ സമയത്ത് വികസിക്കുകയും ഇത് രക്തം ഒഴുകുന്നത് സുഗമമാക്കുമെന്നും അൻഡ്രിയ വ്യക്തമാക്കി. വേദനാ സംഹാരി ചുംബനം നല്ലൊരു വേദനാ സംഹാരിയാണെന്ന് എത്ര പേർക്ക് അറിയാം. തലവേദന, ആർത്തവ കാലത്തെ വയറ് വേദന എന്നിങ്ങനെയുള്ള വേദനകൾ മാറാൻ ചുംബനം നല്ലതാണ്. കാവിറ്റിയെ പ്രതിരോധിക്കും ചുംബിക്കുമ്പോൾ വായിൽ ഉമിനീരിന്റെ ഉത്പാദനം കൂടും. അതുകൊണ്ട് തന്നെ ഈ ഉമിനീർ പല്ലുകളിലെ പ്ലാക്കിനെ കഴുകി കളയുന്നു. സന്തോഷ ഹോർമോണുകൾ കൂട്ടും ചുംബിക്കുന്നത് സെറോട്ടോണിൻ, ഡോപമൈൻ, ഓക്‌സിടോക്‌സിൻ എന്നീ ഹോർമോണുകളും ഉത്പാദനം വർധിപ്പിക്കുകയും ഇത് നിങ്ങളുടെ മാനസിക സമ്മർദം കുറച്ച് സന്തോഷം നൽകുകയും ചെയ്യുന്നു. കലോറി കുറയ്ക്കും നല്ല ചുംബനം ശരീരത്തിൽ നിന്ന് കലോറി കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ആത്മാഭിമാനം വർധിപ്പിക്കും ചുംബിക്കുന്നത് ഒരു വ്യക്തിയുടെ ആത്മാഭിമാനം വർധിപ്പിക്കുന്നു. മുഖഭംഗിക്ക് ചുംബിക്കുന്നത് മുഖത്തിന് നല്ലൊരു വ്യായാമമാണ്. ഇത് പേശികളെ ദൃഢമാക്കുകയും അയഞ്ഞ് തുങ്ങുന്ന അവസ്ഥ ഒഴിവാക്കുകയും ചെയ്യുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....