News Beyond Headlines

27 Wednesday
November

നാലു യുവതികളെ തട്ടിക്കൊണ്ടുപോയി ക്രൂരബലാല്‍സംഗം ചെയ്ത യുവാവിന് 162 വര്‍ഷം തടവുശിക്ഷ

വീടില്ലാത്തതിനാല്‍ തെരുവില്‍ അന്തിയുറങ്ങുന്ന സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കത്തിയും തോക്കും കാണിച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിന് 162 വര്‍ഷം തടവുശിക്ഷ. അമേരിക്കയിലെ ഡെന്‍വറില്‍ നാലു സ്ത്രീകളെ അതിക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയ 33-കാരനാണ് കോടതി 162 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഏതെങ്കിലും സാഹചര്യത്തില്‍, ശിക്ഷാ ഇളവ് ലഭിച്ചാലും ജീവിതകാലം മുഴുവന്‍ ഇയാള്‍ പ്രൊബേഷനില്‍ തുടരണമെന്നും കോടതി വിധിച്ചു. അമേരിക്കയിലെ കൊളറാഡോ സ്വദേശിയായ ജോസഫ് ഗബ്രിയേല്‍ വാന്‍ എക്ക് എന്ന യുവാവിനാണ് തടവുശിക്ഷ വിധിച്ചത്. 2020-ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. ഡെന്‍വര്‍ നഗരത്തില്‍ തെരുവു ജീവിതം നയിക്കുന്ന സ്ത്രീകളെ ഇയാള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. 2020 ഏപ്രില്‍ 19-നാണ് ഇയാള്‍ക്കെതിരെ ആദ്യ പരാതി ലഭിച്ചതെന്ന് ഷെരീഫ് ഓഫീസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. തെരുവില്‍ അന്തിയുറങ്ങുന്ന ഒരു സ്ത്രീയാണ് അന്ന് പൊലീസിനെ സമീപിച്ചത്. ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് ഒരാള്‍ തന്നെ ട്രക്കില്‍ കയറ്റിക്കൊണ്ടുപോയി ദൂരെയുള്ള വിജനമായ മലനിരകളില്‍ കൊണ്ടുപോയി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ഓറല്‍ സെക്സ് നടത്തുകയും ചെയ്തു അതിനുശേഷം ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്തു എന്നായിരുന്നു അവരുടെ പരാതി. ഒരു രാത്രി മുഴുവന്‍ പീഡനം തുടര്‍ന്നശേഷം പിറ്റേന്ന് തെരുവില്‍ തള്ളുകയായിരുന്നു ഇവരെ. തൊട്ടു പിന്നാലെ, മൂന്ന് സ്ത്രീകള്‍ കൂടി സമാനമായ പരാതികളുമായി പൊലീസിനെ സമീപിച്ചു. ഇതുപോലെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ട്രക്കില്‍ കയറ്റി ജെഫേഴ്സണ്‍ കൗണ്ടിയിലെ വിജനമായ മലമ്പ്രദേശത്തേക്ക് കൊണ്ടുപോയി പല വട്ടം ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് രണ്ട് സ്ത്രീകള്‍ പരാതിപ്പെട്ടത്. തോക്കും കത്തിയും കാണിച്ച് ഭീഷണിപ്പെടുത്തിയശേഷമാണ് ഇയാള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാക്കിയതെന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞു. മറ്റൊരു സ്ത്രീയാവട്ടെ, നടന്നുപോവുന്നതിനിടെ തന്നെ വണ്ടിനിര്‍ത്തി ബലമായി വണ്ടിയിലേക്ക് വലിച്ചുകയറ്റി ഒരു കുന്നിന്‍പുറത്ത് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതിപ്പെട്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്, കൊളറാഡോ സ്വദേശിയായ ജോസഫ് ഗബ്രിയേല്‍ വാന്‍ എക്ക് അറസ്റ്റിലായത്. ഇയാള്‍ അപകടകാരിയായ ലൈംഗിക അതിക്രമി ആണെന്നാണ് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. മാര്‍ച്ച് മാസം ഒരു ജെഫേഴ്സണ്‍ കൗണ്ടി ജഡ്ജ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ലൈംഗിക അതിക്രമം, തട്ടിക്കൊണ്ടുപോവല്‍, ലൈംഗിക അതിക്രമശ്രമം, നിയവിരുദ്ധമായ ലൈംഗിക അതിക്രമം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. തെരുവില്‍ കഴിയുന്ന, ദുര്‍ബലകളായ സ്ത്രീകള്‍ ആയതിനാലാണ് ഇയാള്‍ ഇവരെ ഇരകളായി കണക്കാക്കിയതെന്ന് ജഡ്ജ് വിധിന്യായത്തില്‍ പറഞ്ഞു. അവരെ തട്ടിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും വിജനമായ സ്ഥലത്തേക്ക് രാത്രിയില്‍ കൊണ്ടുപോയി ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും അതിരാവിലെ തെരുവില്‍ കൊണ്ടു തള്ളുകയുമായിരുന്നു. ഈ ക്രൂരത പരിഗണിച്ചാണ്, ഇത്രയും കൂടുതല്‍ വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....