തൃശുരില്‍ പുലര്‍ച്ചെ ഒരു മണിക്ക് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്ന യുവാവിനെ സഹായിക്കാന്‍ പോയി അതേ യുവാവിനെ അറസ്റ്റ് ചെയ്ത് കേരള പൊലീസ്. ബൈക്ക് മോഷ്ടാവിനെ യാദൃശ്ചികമായി പിടികൂടിയ സംഭവം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ രസകരമായി വിവരിച്ചിരിക്കുകയാണ് കേരള പൊലീസ്. തൃശൂര്‍ ഈസ്റ്റ് പൊലീസ് പട്രോളിങ്ങിനിടെയാണ് രസകരമായ സംഭവം നടന്നത്. നൈറ്റ് പട്രോളിങ്ങിനിടെ പോലീസുദ്യോഗസ്ഥരുടെ ജാഗ്രതയാണ് മോഷ്ടാവിനെ കുടുക്കിയത്. ഈസ്റ്റ് പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ എന്‍.ബി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിനു കെ.വി, മുഹമ്മദ് റാഫി.എച്ച് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഭവം. കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പ് സമയം പുലര്‍ച്ചെ ഒരു മണി. നഗരത്തിലെ ഇടവഴികളിലൂടെ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്നു തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാറും സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനുവും മുഹമ്മദ് റാഫിയും വെളിയനൂര്‍ ഭാഗത്ത് എത്തിയപ്പോള്‍ ഒരു യുവാവ് ബൈക്കുമായി റോഡരികില്‍ നില്‍ക്കുന്നത് പെട്രോളിംഗ് ടീമിന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ആയിരിക്കും. അസമയം, വര്‍ക്ക് ഷോപ്പുകളും ഇല്ല. എങ്ങനെയെങ്കിലും അതൊന്ന് ശരിയാക്കിക്കൊടുത്ത് യുവാവിനെ സഹായിക്കാന്‍ തീരുമാനിച്ചു, പട്രോളിംഗ് സംഘം. 'എന്താ പ്രശ്നം ?' - അടുത്തെത്തി അയാളോട് ചോദിച്ചു. 'ബൈക്ക് സ്റ്റാര്‍ട്ടാകുന്നില്ല സര്.' - ചെറുപ്പക്കാരന്റെ മറുപടി. 'നോക്കട്ടെ' - പോലീസുദ്യോഗസ്ഥര്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ തയ്യാറെടുത്തു. 'വേണ്ട സര്, ഞാന്‍ ശരിയാക്കിക്കൊള്ളാം. സാറന്മാര് പൊയ്ക്കൊള്ളൂ...സാരമില്ല.' - അയാള്‍ സവിനയം പറഞ്ഞു. ബൈക്കില്‍ താക്കോല്‍ ഇല്ലാത്ത വിവരം അപ്പോഴാണ് പോലീസുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. 'താക്കോല്‍ കാണുന്നില്ലല്ലോ. താക്കോലെവിടെ ?' - ചോദ്യത്തിന് മുന്നില്‍ അയാള്‍ പരിഭ്രമിച്ചു. 'അത്...അത്... കളഞ്ഞു പോയി സര്.' ബൈക്കിന്റെ ഇലക്ടിക്കല്‍ വയറുകള്‍ വിഛേദിച്ചിരിക്കുന്നതായും പോലീസുദ്യോഗസ്ഥര്‍ മനസ്സിലാക്കി. സംശയം തോന്നിയതിനാല്‍ അയാളോട് പേരും, വിലാസവും മറ്റു വിശദാംശങ്ങളും ചോദിച്ചറിഞ്ഞു. കൈവശമുണ്ടായിരുന്ന രേഖകളും പരിശോധിച്ചു. ഒപ്പം യുവാവിന്റെ പരിഭ്രമവും വര്‍ദ്ധിച്ചു ഇതിനിടയില്‍ പോലീസുദ്യോഗസ്ഥര്‍ ഫോണ്‍ വഴി ബൈക്ക് ഉടമസ്ഥന്റെ പേരും വിലാസവും ശേഖരിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ അയാള്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചത് മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച ബൈക്ക് ആണെന്ന് തെളിഞ്ഞു. കൊക്കാലെയിലുള്ള സ്ഥാപനത്തിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം നടത്തി കൊണ്ടു പോകുന്നതിനിടെ കൊടുങ്ങല്ലൂര്‍ എസ്.എന്‍. പുരം കോതപറമ്പ് കോലാട്ട് അമല്‍രാജ് (27) ആണ് പിടിയിലായത്. പാണഞ്ചേരി സ്വദേശിയുടേതാണ് ബൈക്ക്. ഇയാള്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. നൈറ്റ് പട്രോളിങ്ങിനിടെ പോലീസുദ്യോഗസ്ഥരുടെ ജാഗ്രതയാണ് മോഷ്ടാവിനെ കുടുക്കിയത്. ഈസ്റ്റ് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ എന്‍.ബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു കെ.വി, മുഹമ്മദ് റാഫി.എച്ച് - അഭിനന്ദനങ്ങള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....