അന്തരിച്ച മുന്‍ മന്ത്രി ശിവദാസമേനോന് ഒപ്പമുള്ള അപൂര്‍വ ചിത്രവും മറക്കാനാവാത്ത അനുഭവവും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് ചിന്ത ജെറോം. അഗാധമായ പാണ്ഡിത്യവും ജനകീയമായ ഇടപെടലുകളും വളരെ സരസമായ പ്രഭാഷണങ്ങളും മാഷിന്റെ പ്രത്യേകതയായിരുന്നുവെന്ന് ചിന്ത ജെറോം അനുസ്മരിച്ചു. ' ശിവദാസമേനോന്‍ മാഷ് വിട പറഞ്ഞു. പിതൃതുല്യമായ സ്‌നേഹവാത്സ്യലങ്ങള്‍ ചൊരിഞ്ഞ പ്രിയപ്പെട്ട നേതാവായിരുന്നു മാഷ്. പപ്പയെ പോലെതന്നെ പല തവണയും പല സന്ദര്‍ഭങ്ങളിലും അനുഭവപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ എന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം ഉണ്ടായ വാര്‍ത്ത പുറത്തുവന്നപ്പോള്‍ നിരവധി തവണ വിളിക്കുകയും എന്നെ ലഭ്യമാകാതെ ഇരുന്നപ്പോള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നത്ര കരുതല്‍ സൂക്ഷിച്ചിരുന്ന മനുഷ്യനാണ്. അഗാധമായ പാണ്ഡിത്യവും ജനകീയമായ ഇടപെടലുകളും വളരെ സരസമായ പ്രഭാഷണങ്ങളും മാഷിന്റെ പ്രത്യേകതയായിരുന്നു. മലപ്പുറം വഴി പോകുന്ന അവസരങ്ങളിലെല്ലാം മാഷ് വിശ്രമജീവിതം നയിച്ച മഞ്ചേരിയിലെ മകളുടെ വീട്ടില്‍ ഞാനും അമ്മയും പോകുമായിരുന്നു. കോവിഡിന്റെ നിയന്ത്രണങ്ങള്‍ക്ക് ശേഷം മാഷിനെ അടുത്തു കാണാനും സന്ദര്‍ശിക്കാനും കഴിഞ്ഞിരുന്നില്ല. കേരളത്തിന്റെ മുന്‍ ധനകാര്യ മന്ത്രിയും സിപിഐ(എം) മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ആയിരുന്ന ശിവദാസ മേനോന്‍ മാഷിന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. എന്നും വഴികാട്ടിയായി മാഷിന്റെ ഓര്‍മ്മകള്‍ ഉണ്ടാകും....'' - ചിന്ത ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ടി. ശിവദാസമേനോന്‍ (90) മരിച്ചത്. 1987 മുതല്‍ മൂന്നു തവണ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് സഭയിലെത്തി. നയനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ധന, എക്സൈസ്, വൈദ്യുതി വകുപ്പുകള്‍ വഹിച്ചു. സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗം സെക്രട്ടേറിയറ്റ് അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചു. വാര്‍ധക്യത്തെ തുടര്‍ന്ന് അദ്ദേഹം സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. 1987-1991ലും 1991-1996 വരെയും 1996 മുതല്‍ 2001വരെയും നിയമസഭയില്‍ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987 മുതല്‍ വൈദ്യുതി-ഗ്രാമവികസന വകുപ്പു മന്ത്രിയായി. മന്ത്രിയായ ശേഷമാണ് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. 1991ല്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചീഫ് വിപ്പായി. 1996 മുതല്‍ 2001 വരെ ധനമന്ത്രിയുമായി. ഇതിനിടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനായി. പാലക്കാട്ടുനിന്നു ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അധ്യാപകസംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ശിവദാസ മേനോന്‍ ഒരുകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും അദ്ദേഹത്തിന്റെ വിപ്ലവ ആവേശം പാര്‍ട്ടിയുടെ കരുത്തായി. എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകള്‍ സഹകരണ സംഘങ്ങള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്ത തീരുമാനം ഭരണമികവിന്റെ ഉദാത്ത മാതൃകയായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....