ഗര്‍ഭഛിദ്രാവകാശ നിരോധന നിയമം രാജ്യത്തെ 150 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വിധിയില്‍ സുപ്രിംകോടതിയ്ക്ക് ദാരുണമായ പിഴവ് സംഭവിച്ചു എന്ന് ബൈഡന്‍ പ്രതികരിച്ചു. കോടതി വിധിയെ വളരെ രൂക്ഷമായി ബൈഡന്‍ വിമര്‍ശിച്ചു. 15 ആഴ്ചകള്‍ക്ക് ശേഷം ഗര്‍ഭഛിദ്രം നടത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുള്ള ഭരണഘടനാപരമായ സംരക്ഷണം അവസാനിപ്പിക്കാന്‍ യുഎസ് സുപ്രിംകോടതി തീരുമാനിച്ചതിനു പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. സ്ത്രീയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭച്ഛിദ്ര വിധി അമേരിക്കയെ ലോകത്തിന് മുന്നില്‍ മോശമായി ചിതീകരിക്കും. ''ഇത് അങ്ങേയറ്റം അപകടകരവും അപകടകരവുമായ പാതയാണ്'' എന്ന് പ്രസ്താവിച്ച യുഎസ് പ്രസിഡന്റ്, ഗര്‍ഭച്ഛിദ്ര സംവാദ പ്രവര്‍ത്തകരോട് എല്ലാ പ്രതിഷേധങ്ങളും സമാധാനപരമായി നടത്താനും അഭ്യര്‍ത്ഥിച്ചു. അതേസമയം ഗര്‍ഭച്ഛിദ്ര വിധി ഗര്‍ഭനിരോധനത്തെയും സ്വവര്‍ഗ്ഗ വിവാഹാവകാശങ്ങളെയും ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ വനികളുടെ ആരോഗ്യവും ജീവനും അപകടത്തിലാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. ''ഗര്‍ഭഛിദ്ര വിധി ലോകത്തിന് മുന്നില്‍ അമേരിക്കയെ മോശമായി ചിത്രീകരിക്കും. ഇത് അങ്ങേയറ്റം അപകടകരമായ പാതയാണ്. ഗര്‍ഭഛിദ്ര വിധി ഗര്‍ഭനിരോധനത്തെയും സ്വവര്‍ഗ വിവാഹാവകാശങ്ങളെയും ദുര്‍ബലപ്പെടുത്തും. രാജ്യത്തെ വനികളുടെ ആരോഗ്യവും ജീവനും അപകടത്തിലാണ്.''- ബൈഡന്‍ പറഞ്ഞു. അതേസമയം, തോക്ക് നിയന്ത്രണ ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചു. സമീപകാലത്തായി രാജ്യത്ത് തുടര്‍ക്കഥയാകുന്ന കൂട്ട വെടിവെയ്പ്പുകള്‍ക്ക് അന്ത്യം കുറിക്കാനാണ് അമേരിക്കയുടെ നിയമനിര്‍മാണം. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അമേരിക്കയില്‍ തോക്ക് നിയന്ത്രണം കൊണ്ടുവരുന്നത്. നിയമം നിലവില്‍ വരുന്നതോടെ നിരവധി ജീവനുകള്‍ സംരക്ഷിക്കപ്പെടുമെന്ന് ബൈഡന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് തോക്ക് നിയന്ത്രണ ബില്‍ യുഎസ് സെനറ്റ് പാസാക്കിയത്. 193ന് എതിരെ 234 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭയില്‍ ബില്‍ പാസായത്. വെള്ളിയാഴ്ച ബില്ലിന് വൈറ്റ് ഹൗസ് അംഗീകാരം നല്‍കി. രണ്ട് ഉച്ചകോടികള്‍ക്കായി യൂറോപ്പിലേക്ക് പോകാനൊരുങ്ങുന്ന ബൈഡന്‍ അതിനു മുന്‍പ് തന്നെ ബില്ലില്‍ ഒപ്പിടുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....