ആലപ്പുഴ: പോലീസ് ക്വാട്ടേഴ്സിലെ കൂട്ടമരണവുമായി ബന്ധപ്പെട്ട് പൊലീസുകാരനായ റെനീസിന്റെ കാമുകി ഷഹാനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലിസ് അന്വേഷണം തുടങ്ങി. ഷഹാനയുടെ കാമുകനും സിവില്‍പോലിസ് ഓഫിസറുമായ റെനീസിനും പലിശയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഷഹാനയുടെ ബന്ധങ്ങളെക്കുറിച്ചാണ് പോലിസ് അന്വേഷണം നടത്തുന്നത്. ഇരുവരുടേയും മൊബൈല്‍ഫോണ്‍ സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ഫൊറന്‍സിക് വിഭാഗത്തില്‍ നിന്നും ഉടന്‍ ലഭിക്കുമെന്ന് അന്വേഷണ സംഘത്തലവനായ ഡിസിആര്‍ബി ഡിവൈഎസ്പി കെ എല്‍ സജിമോന്‍ അറിയിച്ചു. രണ്ട് മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഷഹാനയെ ഇന്നലെ അറസ്റ്റു ചെയ്യുകയും ആലപ്പുഴ എ ആര്‍ ക്യാംപ് ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് തെളിവെടുപ്പു നടത്തുകയും ചെയ്തിരുന്നു. റെനീസിനെ കല്യാണം കഴിക്കാന്‍ ഷഹാന സമ്മര്‍ദ്ദം ചെലുത്തി. നജ്ലയും മക്കളും ഒഴിയണം എന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ ഭാര്യയായി താമസിക്കാന്‍ നിര്‍ബന്ധിച്ചു. 6 മാസം മുമ്പ് ഫ്‌ളാറ്റില്‍ എത്തി നജ്ലയെ ഭീഷണിപ്പെടുത്തി. ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്‌ളാറ്റിലെത്തി വഴക്കിട്ടുവെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ മെയ് പത്തിനാണ് ആലപ്പുഴ കുന്നുംപുറത്തെ എആര്‍ ക്യാംപ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൊല്ലം കേരളപുരം സ്വദേശി നജ് ല (27) മക്കളായ ടിപ്പുസുല്‍ത്താന്‍ അഞ്ച്, മലാല ഒന്നരവയസ് എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തി ശേഷം നജ് ല തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലിസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും സിവില്‍ പോലിസ് ഓഫിസറുമായ റെനീസ് റിമാന്‍ഡിലാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....