കൊച്ചി: സ്വപ്ന സുരേഷ് കസ്റ്റംസ് കേസില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ ഡി നല്‍കിയ ഹര്‍ജി കൊച്ചിയിലെ സാന്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതി ഇന്ന് പരിഗണിക്കും. ഡോളര്‍ കടത്ത് കേസിലും സ്വര്‍ണ്ണക്കടത്ത് കേസിലും കസ്റ്റംസ് കസ്റ്റഡിയിലിരിക്കെയാണ് സ്വപ്ന രഹസ്യ മൊഴി നല്‍കിയത്. ഈ മൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് നേരത്തെ ഇഡി നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ മറ്റ് ഏജന്‍സികള്‍ക്ക് മൊഴി പകര്‍പ്പ് നല്‍കാനാകില്ലെന്നായിരുന്നു കോടതി നിലപാട്. എന്നാല്‍ നിലവില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഈ പകര്‍പ്പ് വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടിടുള്ളത് സ്വപ്നയുടെ മൊഴിയുടെ രഹസ്യപകര്‍പ്പ് ഇഡിക്ക്: ബുധനാഴ്ച വിശദമായ മൊഴിയെടുക്കും കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ ഇഡി. കോടതിയില്‍ സ്വപ്ന സുരേഷ് 164 എ വഴി നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് സ്വപ്നയെ വിശദമായി ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്താന്‍ ഇഡി തീരുമാനിച്ചത്. അടുത്ത ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വപ്ന സുരേഷ് കോടതിയ്ക്ക് നല്‍കിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിട്ടുള്ളത്. ഇഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി പോകാന്‍ കൊച്ചി യൂണിറ്റിന് നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന്റെ ആദ്യഘട്ടമായി സ്വപ്ന സുരേഷിനെയാണ് വിളിച്ച് വരുത്തുക. കള്ളപ്പണ കേസില്‍ ഇഡി ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കിയ 164 സ്റ്റേറ്റ്‌മെന്റില്‍ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. 164 മൊഴിയിലെ വിവരങ്ങള്‍ക്ക് കൂടുതല്‍ തെളിവ് ശേഖരിക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത ആഴ്ച സ്വപ്നയുടെ മൊഴി എടുക്കാന്‍ നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലില്‍ സ്വപ്ന സുരേഷ് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നാണ് ഇഡി കരുതുന്നത്. ഇതോടൊപ്പം കസ്റ്റംസിന് സ്വപ്ന സുരേഷ് നല്‍കിയ രണ്ട് രഹസ്യമൊഴികള്‍ ശേഖരിക്കാനും കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ കടത്തിലുമാണിത്. മൂന്ന് ദിവസമെടുത്ത് കോടതി രേഖപ്പെടുത്തിയ ഈ 164-ല്‍ ഉള്ള വിവരങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കസ്റ്റംസ് കേസില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ഇനി മൊഴി നല്‍കുന്നതിനെ കസ്റ്റംസ് എതിര്‍ക്കില്ലെന്നാണ് ഇഡി കരുതുന്നത്. നേരത്തെ നല്‍കിയ പല വിവരങ്ങളും കസ്റ്റംസ് അന്വേഷിച്ചില്ലെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ കൂടി ഉള്ള പശ്ചാത്തലത്തിലാണ് പഴയ മൊഴികള്‍ക്കായുള്ള നീക്കം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....