എറണാകുളം: കൊച്ചി മെട്രോയുടെ അഞ്ചാം വാര്‍ഷികമാണ് ഇന്ന്. വിമാനത്താവളത്തിലേക്ക് ഉള്‍പ്പടെ ഉള്ള അഞ്ച് പാതകള്‍ യാഥാര്‍ത്ഥ്യമാക്കി കൊച്ചിയെ രാജ്യത്തെ മികച്ച ട്രാവല്‍ ഹബ്ബാക്കാനുള്ള ശ്രമങ്ങളിലാണ് കെഎംആര്‍എല്‍ .തിരുവനന്തപുരത്തും കോഴിക്കോടും പരിഗണനയിലുള്ള ലൈറ്റ് മെട്രോ പദ്ധതി അനുമതിയായാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തി പ്രതിദിനയാത്രക്കാരുടെ എണ്ണം ഉടന്‍ ഒരു ലക്ഷത്തിലെത്തിക്കുക. കൂടുതല്‍ പാത വരുന്നതോടെ അത് 2.5ലക്ഷമാക്കി ഉയര്‍ത്തുക. അങ്ങനെ നഷ്ടവും കുറയ്ക്കുക. ഇന്‍ഫോപാര്‍ക്ക് പാതയ്ക്ക് വേണ്ട അന്തിമ അനുമതി ഉടന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷ.തുടര്‍ന്ന് അങ്കമാലി വരെയും,വിമാനത്താവളത്തിലേക്കും മെട്രോ എത്തിക്കണം. ഇതെല്ലാം മെട്രോ തന്നെ ആകും. തൃപ്പൂണിത്തുറയില്‍ നിന്ന് കാക്കനാട്ടേക്ക് മറ്റൊരു പാതയും പരിഗണനയിലുണ്ട്. വാട്ടര്‍ മെട്രോയ്‌ക്കൊപ്പം ടൂറിസം സാധ്യത കൂടി മുന്നില്‍ കണ്ട് നഗരത്തിനുള്ളില്‍ എംജി റോഡിലും മറൈന്‍ ഡ്രൈവിലേക്കും മെട്രോ നിയോ. മെട്രോ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം ഡിഎംആര്‍സി എങ്കില്‍ ഇനി എല്ലാത്തിനും ചുക്കാന്‍ പിടിക്കുക കെഎംആര്‍എല്‍ തന്നെ. കൊച്ചിയില്‍ മാത്രമല്ല.തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും പുതിയ പാതകളുടെ നിര്‍മ്മാണചുമതല കെഎംആര്‍എല്ലിനാണ്. ഇതിനുള്ള സാധ്യതപഠനം തുടരുന്നു. ഒരു മണിക്കൂറില്‍ പതിനായിരം മുതല്‍ പതിനയ്യായിരം യാത്രക്കാരെത്തിയാലെ ലൈറ്റ് മെട്രോ പരിഗണിക്കൂ. അതില്‍ കുറവെങ്കില്‍ ഇലക്ടിക് ബസ് കൂട്ടിവെച്ച മാതൃകയിലുള്ള മെട്രോ നിയോ രീതിക്കാകും മുന്‍ഗണന. മെട്രോ സ്റ്റേഷനില്‍ വാണിജ്യ ആവശ്യത്തിനുള്ള കിയോസ്‌കുകളുടെ ലേലം നടപടികള്‍ക്ക് പ്രതീക്ഷിച്ച അത്ര പ്രതികരണമില്ലെങ്കിലും കൊവിഡ് മാന്ദ്യം വിട്ടൊഴിയുന്നതോടെ അതും പച്ചപ്പിടിക്കുമെന്ന് കണക്ക് കൂട്ടല്‍. ഓട്ടോ ഫീഡര്‍ സര്‍വ്വീസ് മെച്ചപ്പെടുത്താനുള്ള പുതിയ ആപ്പ് മുതല്‍ മെട്രോ എഫ്എം വരെ. വേറിട്ട ആശയങ്ങളും നയങ്ങളും കൊണ്ട് വന്ന് പരമാവധി യാത്രക്കാരിലേക്ക് എത്തുക. ലാഭമില്ലെങ്കിലും നഷ്ടത്തിന്റെ ആഴം കുറച്ച് ജനകീയ പൊതുഗതാഗത സംവിധാനമായി നിലനില്‍ക്കുക എന്നതാണ് കൊച്ചി മെട്രോയുടെ വെല്ലുവിളി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....