ചെന്നൈ: തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയില്‍ ക്ഷേത്രോത്സവത്തിനിടെ കൂറ്റന്‍ രഥം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. സി. മനോഹരന്‍ (57), ജി. ശരവണന്‍ (50) എന്നിവരാണ് മരിച്ചത്. പപ്പാരപ്പട്ടിയിലെ കാളിയമ്മന്‍ ക്ഷേത്രത്തിലെ വൈഖാശി ഉത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകള്‍ക്കിടെയാണ് സംഭവം. അലങ്കരിച്ച രഥം ആരാധനാലയത്തിന് സമീപത്തെ പ്രധാന വീഥികളില്‍ പ്രദക്ഷിണം വയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രഥം പെട്ടെന്ന് മറിഞ്ഞെന്നും ഇതിന്റെ ചക്രത്തിനടിയില്‍ കുടുങ്ങി രണ്ട് പേര്‍ മരിച്ചെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭക്തരും നാട്ടുകാരുമാണ് രഥത്തിനടിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായും ധര്‍മ്മപുരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലാണെന്നും അദ്ദേഹം ചെന്നൈയില്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഏപ്രില്‍ 27ന് തമിഴ്നാട് തഞ്ചാവൂരിലെ കാളിമേട് ക്ഷേത്രത്തിലെ രഥോത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 11 പേര്‍ മരിച്ചിരുന്നു. രഥത്തില്‍ വൈദ്യുതി കമ്പി തട്ടിയാണ് അപകടമുണ്ടായത്. ഈ സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം തമിഴ്നാട്ടിലെ തന്നെ നാഗപട്ടണം ജില്ലയില്‍ തിരുച്ചെങ്കട്ടംകുടിയില്‍ ക്ഷേത്രോത്സവത്തിനിടെ രഥത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് തൊഴിലാളിയും മരിച്ചു. ഉത്തിരപശുപതീശ്വര ക്ഷേത്രത്തില്‍ ചിത്തിര ഉത്സവത്തിന്റെ ഭാഗമായി തേരോട്ടം നടക്കുന്നതിനിടെയായിരുന്നു അപകടം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....