ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനിരയിലെ അനൈക്യങ്ങള്‍ക്ക് ഉത്തരമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍ സമവായ സ്ഥാനാര്‍ഥിയാവുമോ തീര്‍ച്ചപ്പെടുത്താറായില്ലെങ്കിലും, പവാറിനെ പിന്തുണക്കുന്ന പാര്‍ട്ടികളുടെ എണ്ണം കൂടി വരുന്നു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങി ഒന്നിക്കാന്‍ മടിച്ചുനില്‍ക്കുന്നവര്‍ക്കും പവാറിന്റെ കാര്യത്തില്‍ ഏകാഭിപ്രായം. പവാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സഖ്യങ്ങള്‍ ഉണ്ടാക്കാനും തന്ത്രങ്ങള്‍ മെനയാനും മിടുക്കന്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തില്‍ തലപ്പൊക്കവും ഭരണ-പ്രതിപക്ഷ നിരയില്‍ വലിയ ബന്ധങ്ങളുമുള്ള മുതിര്‍ന്ന നേതാവാണ് ശരദ് പവാര്‍. അസംഭവ്യമെന്നു കരുതിയ കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യം സാധ്യമാക്കി ബി.ജെ.പിയെ മഹാരാഷ്ട്രയിലെ അധികാരത്തില്‍നിന്ന് പുറത്താക്കിയതിനു പിന്നില്‍ ശരദ് പവാറാണ് ചാലക ശക്തി. സമ്മതം മൂളി പവാര്‍ മുന്നോട്ടു വന്നാല്‍ ബി.ജെ.പി പ്രതിസന്ധിയിലാവും. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുമെന്നു മാത്രമല്ല, ബി.ജെ.പിക്ക് വലിയ വെല്ലുവിളിയും ഉയരും. ബി.ജെ.പിയും സഖ്യകക്ഷികളും ഒന്നിച്ചു നില്‍ക്കുമ്പോഴും ജയിക്കാന്‍ 13,000 വോട്ടുമൂല്യത്തിന്റെ കുറവ് ഇപ്പോഴുണ്ട്. പുറംപിന്തുണക്കാരായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി തുടങ്ങിയവര്‍ സഹായിക്കുമെന്ന ഉത്തമ ബോധ്യത്തിലാണ് ബി.ജെ.പി മുന്നോട്ടുപോകുന്നത്. എന്നാല്‍, ഇവരുമായി പവാറിനും നല്ല ബന്ധമാണ്. എന്‍.ഡി.എ സഖ്യത്തിനുള്ളിലുമുണ്ട് പവാറിന് സൗഹൃദം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സ്വമേധയാ വിളിച്ച പ്രതിപക്ഷ നേതൃയോഗം ബുധനാഴ്ചയാണ്. ഇതിനിടയില്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ക്ക് നിയോഗിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം ശരദ് പവാറിനെ പിന്തുണ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് പവാറുമായി ബന്ധപ്പെട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്കും പ്രതിപക്ഷ ബദലിന് കച്ചകെട്ടിയ ടി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവുവിനും പവാറിനെ എതിര്‍ക്കാനാവില്ല. ഇതിനെല്ലാമിടയില്‍ ഒരു പ്രശ്‌നം ബാക്കിയുണ്ട്. ജയം ഉറപ്പാക്കാതെ സ്ഥാനാര്‍ഥിയാകാന്‍ പവാര്‍ തയാറായെന്നു വരില്ല. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ബോധ്യങ്ങളിലാണ് സ്ഥാനാര്‍ഥിത്വത്തിന്റെ കിടപ്പ്. സ്ഥാനാര്‍ഥിയാകാനില്ലെന്ന് പവാര്‍ മുംബൈ: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാനില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. എന്നാല്‍, ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.പി നേതാക്കളും മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് പവാര്‍ നിലപാട് വ്യക്തമാക്കിയത്. സ്ഥാനാര്‍ഥിയല്ല -നിതീഷ് ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജനതദള്‍-യു നേതാവുമായ നിതീഷ് കുമാര്‍. മത്സരിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടാണ് നിതീഷിന്റെ പ്രസ്താവന. ബിഹാര്‍ വിട്ട് എങ്ങോട്ടും പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് രാഷ്ട്രപതിസ്ഥാനത്തേക്ക് സര്‍വഥാ യോഗ്യനാണെന്ന് സംസ്ഥാന ഗ്രാമവികസന മന്ത്രി ശ്രാവണ്‍കുമാര്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....