ചെന്നൈ: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയില്‍ സ്വകാര്യ നഴ്‌സിങ് കോളേജ് ചെയര്‍മാനെ പോലീസ് അറസ്റ്റുചെയ്തു. വിരുദുനഗര്‍ അറുപ്പുകോട്ടയിലെ അരസു ഇലക്ട്രോ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡാസ്വിന്‍ ജോണ്‍ ഗ്രേസ് ആണ് അറസ്റ്റിലായത്. ഇവിടെ പഠിക്കുന്ന ദളിത് വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നടപടി. പീഡനവുമായി ബന്ധപ്പെട്ട സ്വകാര്യ വീഡിയോ കാമ്പസില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചെയര്‍മാനെ അറസ്റ്റുചെയ്യാനാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ചെയര്‍മാന്‍ അശ്ലീലസന്ദേശങ്ങള്‍ അയച്ചുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് വിദ്യാര്‍ഥിനി അറുപ്പുകോട്ടൈ വനിതാ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. അറസ്റ്റിലായ ഡാസ്വിന്‍ ജോണ്‍ ഗ്രേസ് ബി.ജെ.പി. ജില്ലാ ന്യൂനപക്ഷമോര്‍ച്ച പ്രസിഡന്റ് കൂടിയാണ്. ചെയര്‍മാനുമായുള്ള വീഡിയോ കോള്‍ വിദ്യാര്‍ഥിനി റെക്കോര്‍ഡ് ചെയ്തിരുന്നു. സമാനമായ പരാതിയുള്ള വിദ്യാര്‍ഥികള്‍ വേറെയുമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് സൗത്ത് സോണ്‍ ഐ.ജി. അസ്ര ഗാര്‍ഗ് പറഞ്ഞു. ചെയര്‍മാനെതിരേ നേരത്തേ പീഡനപരാതികള്‍ ഉണ്ടായിരുന്നെങ്കിലും ശക്തമായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് പോലീസിനെ സമീപിക്കാതിരുന്നതെന്നും ചില വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....