കൊച്ചി: ഷാജ് കിരണിനെ അറിയില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഷാജ് കിരണ്‍ എന്ന വ്യക്തിയുമായി ഒരുബന്ധവുമില്ലെന്ന് ബിലീവേഴ്സ് ചര്‍ച്ച്... സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ പുതിയ വെളിപ്പെടുത്തലുകള്‍ വന്നതുമുതല്‍ കേള്‍ക്കുന്ന ഷാജ് കിരണിനെ അറിയില്ലെന്നു ഓരോരുത്തരും പറയുമ്പോള്‍ അയാള്‍ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളം. അഞ്ചുകമ്പനികളുടെ ഡയറക്ടറാണ് ഷാജ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 20 കെ. അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, ഫാംകോ അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രൈം ഗ്രോ അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, സ്വയംഭരം എന്റര്‍പ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്പ്രിങ് ഗിവര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഡയറക്ടറായാണ് ഷാജ് പ്രവര്‍ത്തിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായി ജോലിചെയ്തിരുന്ന ഷാജിന്റെ ചുരുങ്ങിയനാളിലെ വളര്‍ച്ചയ്ക്കുപിന്നില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്നാണ് ആരോപണം. ബിലീവേഴ്സ് ചര്‍ച്ചുമായി ബന്ധപ്പെട്ടാണ് ഷാജ് കിരണിനെ പരിചയപ്പെട്ടതെന്നാണ് സ്വപ്ന പറയുന്നത്. സ്വര്‍ണക്കടത്തുകേസിലെ പ്രതിയായിരുന്ന ശിവശങ്കറാണ് ഷാജിനെ പരിചയപ്പെടുത്തിയതെന്ന് പറഞ്ഞ സ്വപ്ന ബിലീവേഴ്സ് ചര്‍ച്ചിന്റെ ഡയറക്ടറെന്നു ഷാജ് അവകാശപ്പെട്ടിരുന്ന കാര്യവും മാധ്യമങ്ങളോടു പങ്കുവെച്ചിരുന്നു. എന്നാല്‍, ഷാജുമായി ഒരുബന്ധവുമില്ലെന്നാണ് ബിലീവേഴ്സ് ചര്‍ച്ചിന്റെ വിശദീകരണം. ഷാജിന്റെ ഭാര്യ ആറുമാസത്തോളം സഭയുടെ ആശുപത്രിയില്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ജോലിചെയ്തിരുന്നു. ഷാജ് കിരണിനെതിരേ പോലീസ് നടപടിയുണ്ടാകാത്തത് അയാളുടെ ഉന്നത രാഷ്ട്രീയബന്ധങ്ങള്‍ക്കു തെളിവാണെന്നും ആരോപണമുണ്ട്. സ്വപ്നയോടു സംസാരിക്കുമ്പോള്‍ എ.ഡി.ജി.പി.യാണ് ഫോണില്‍ മറുഭാഗത്തെന്നു ഷാജ് പറയുന്നുണ്ട്. അതു സത്യമല്ലെങ്കില്‍ ഷാജിനെതിരേ പോലീസ് ഉടന്‍ നടപടി സ്വീകരിക്കേണ്ടിയിരുന്നില്ലേയെന്ന ചോദ്യത്തിനും മറുപടിയില്ല. മാധ്യമപ്രവര്‍ത്തകനായി വിവിധ ടെലിവിഷന്‍ ചാനലുകളില്‍ ജോലിചെയ്തശേഷമാണ് ഷാജ് പി.ആര്‍. രംഗത്തേക്കിറങ്ങുന്നത്. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണെന്ന് തോന്നാത്തവിധം പ്രവര്‍ത്തിച്ചിരുന്ന ഷാജ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലുമുള്ള ഉന്നതനേതാക്കളുമായി ബന്ധം പുലര്‍ത്തിയിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പേര് സ്വപ്ന പറയുമ്പോള്‍ അതിന്റെ ഒത്തുതീര്‍പ്പിനു ശ്രമിച്ച വ്യക്തിയെന്നു സംശയിക്കാവുന്നതരത്തിലാണ് ഷാജിനുനേരെയുള്ള പോലീസ് സമീപനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....