News Beyond Headlines

30 Saturday
November

‘ചത്തിരിക്കുന്നു എന്ന് മറുപടി’; മൊഴി നിര്‍ണായകമായി; രമയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ വീട്ടമ്മ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതി ഭര്‍ത്താവെന്നു പോലീസ്. കസ്റ്റഡിയിലുണ്ടായിരുന്ന ഭര്‍ത്താവ് പുറക്കാട് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ശശി(66)യുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളുടെ ഭാര്യ രമ(63)യാണ് കഴിഞ്ഞ ചൊവ്വാഴ്ച വീട്ടില്‍വെച്ചു കൊലചെയ്യപ്പെട്ടത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളാണു പ്രതിയെന്ന് പോലീസ് കണ്ടെത്തിയത്. രമയുടെ തലയ്ക്കേറ്റ പരിക്കിന്റെ കാഠിന്യത്തിലാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ ആറും ശരീരത്തിനു മൂന്നും മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. തലയില്‍ എങ്ങനെ മുറിവു വന്നെന്നാണ് പോലീസ് പരിശോധിച്ചത്. ഇതുമായി ബന്ധപ്പെട്ട് ശശിയെയും മകന്‍ ശരത്തിനെയും ചോദ്യംചെയ്തു. മകന്‍ ഉപദ്രവിച്ചതാകാമെന്നാണ് ശശി പോലീസിനോടു പറഞ്ഞത്. എന്നാല്‍, സംഭവം നടന്ന ദിവസം രാവിലെ എട്ടുമണിക്ക് ശരത് എം.ബി.എ.പരീക്ഷ എഴുതാന്‍ ചേര്‍ത്തലയ്ക്കു പോയതായി പോലീസ് കണ്ടെത്തി. ശശി രാവിലെ ഒന്‍പതരയ്ക്ക് ഉറക്കമുണര്‍ന്നപ്പോള്‍ ഭാര്യ തറയില്‍ മരിച്ചുകിടക്കുന്നതു കണ്ടതായാണ് ശശി മൊഴിനല്‍കിയത്. എന്നാല്‍, അന്നു രാവിലെ 9.45-ന് അനുജത്തി സുശീല, രമയെ ഫോണില്‍ വിളിച്ചപ്പോള്‍ അസ്വാഭാവികമായ നിലയിലായിരുന്നു സംസാരം. പത്തു സെക്കന്‍ഡ് സംസാരിച്ചശേഷം രമ മിണ്ടാതിരുന്നു. പിന്നെ ഫോണ്‍ കട്ടായി. സംശയവും ഭയവും തോന്നിയ സുശീല ഉടനെ ശശിയെ വിളിച്ചപ്പോള്‍ രമ ചത്തിരിക്കുന്നു എന്നായിരുന്നു മറുപടി. സുശീലയുടെ മൊഴിയും അന്വേഷണത്തില്‍ നിര്‍ണായകമായി. ശശിയെ ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണു പറഞ്ഞത്. തറയില്‍ തെന്നിവീണെന്നും തറയില്‍ കിടന്നെന്നും കട്ടിലില്‍ കിടന്നെന്നുമൊക്കെ മാറ്റിപ്പറഞ്ഞു. കൊന്നിട്ടില്ലെന്നും അറിയിച്ചു. ഇതേത്തുടര്‍ന്ന് ശശിയുടെ മുന്‍കാലരീതികള്‍ പോലീസ് പരിശോധിച്ചു. ഭാര്യയോടും മകനോടും വൈരാഗ്യമുള്ളതായി പോലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ വീട്ടിലെത്തിയ പോലീസ് സംഭവം പ്രതീകാത്മകമായി പുനഃസൃഷ്ടിച്ചു. മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. സ്നേഹല്‍ അശോകും ഉണ്ടായിരുന്നു. മുറിവുകള്‍ വീഴ്ചയിലുണ്ടായതല്ലെന്ന് ഡോക്ടര്‍ അറിയിച്ചു. രമ 20 കൊല്ലമായി ആസ്ത്മയ്ക്കും പത്തുകൊല്ലമായി പാര്‍ക്കിന്‍സണിനും ചികിത്സയിലാണ്. പാര്‍ക്കിന്‍സണ്‍ നാലാംഘട്ടത്തിലാണ്. ഈ അവസ്ഥയില്‍ കൈകൊണ്ട് ശക്തിയായി ഇടിച്ചാല്‍ മരണപ്പെടുമെന്നു പോലീസ് കണ്ടെത്തി. ഇടിച്ചത് ആയുധംകൊണ്ടല്ല, കൈകൊണ്ടാണെന്ന് ഫൊറന്‍സിക് സര്‍ജനും അറിയിച്ചു. ശശിക്കെതിരേ 12 സാഹചര്യത്തെളിവുകള്‍ പോലീസ് കണ്ടെത്തി. ഇയാള്‍ ഭാര്യയെ നേരത്തേ പലതവണ ഇടിച്ചതായി അയല്‍വാസികളും ബന്ധുക്കളും പോലീസില്‍ മൊഴിനല്‍കി. മകനെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമം, പോസ്റ്റ്‌മോര്‍ട്ടം കൂടാതെ മൃതദേഹം സംസ്‌കരിക്കാനുള്ള നീക്കം എന്നിവയെല്ലാം സംശയത്തിനു വഴിയൊരുക്കിയിരുന്നു. ഡിവൈ.എസ്.പി. ബിജു വി. നായരുടെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷും സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്. എസ്.ഐ.മാരായ ടോള്‍സന്‍ പി. ജോസഫ്, ബൈജു, സി.പി.ഒ.മാരായ എം.കെ. വിനില്‍, ടോണി, രാജീവ്, ദിനു, അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....