News Beyond Headlines

26 Tuesday
November

മൊബൈല്‍ റീചാര്‍ജിന് ഇനി അധികതുക വേണ്ടിവന്നേക്കും; പേയ് ടിഎം അപ്ഡേഷനെക്കുറിച്ച് അറിയാം…

ഫോണ്‍ പേയ്ക്ക് പിന്നാലെ മൊബൈല്‍ റീച്ചാര്‍ജിന് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി പേയ് ടിഎമ്മും. റീചാര്‍ജ് തുകയുടെ അടിസ്ഥാനത്തില്‍ ഒരു രൂപമുതല്‍ ആറ് രൂപ വരെയാണ് സര്‍ചാര്‍ജ് ഇനത്തില്‍ ഈടാക്കുക. യുപിഐ വഴിയോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ പേയ് ടിഎം വാലറ്റ് വഴിയോ നടത്തുന്ന എല്ലാ പേയ് ടിഎം മൊബൈല്‍ റീചാര്‍ജുകള്‍ക്കും സര്‍ചാര്‍ജ് ബാധകമായിരിക്കും. നിലവില്‍ 100 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്കാണ് സര്‍ചാര്‍ജ് നല്‍കേണ്ടിവരിക. പേയ് ടിഎം വാലറ്റില്‍ നിന്നും പണം പിന്‍വലിച്ച് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മുന്‍പ് സര്‍ചാര്‍ജിന് ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഇളവുകളും നീക്കി. എല്ലാ ഉപയോക്താക്കളില്‍ നിന്നും സര്‍ചാര്‍ജ് ഈടാക്കിയേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ സര്‍ചാര്‍ജ് ഈടാക്കുന്നതില്‍ നിന്നും ചില ഉപയോക്താക്കളെ ഒഴിവാക്കുന്നതിന്റെ മാനദണ്ഡം എന്തെന്ന് വ്യക്തമായിട്ടില്ല. 50 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്കാണ് പ്രൊസസിംഗ് ഫീ എന്ന പേരില്‍ ഫോണ്‍ പേ ഒരു തുക ഉപയോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. എന്നാല്‍ ഇത് ചെറിയ പരീക്ഷണമാണെന്നും എല്ലാവരില്‍ നിന്നും തുക ഈടാക്കുന്നില്ലെന്നുമാണ് ഫോണ്‍ പേയും വിശദീകരിച്ചത്. എന്നാല്‍ ചിലരെ ഒഴിവാക്കുന്നതിന് പിന്നിലെ മാനദണ്ഡം എന്തെന്ന് ഫോണ്‍ പേയും വ്യക്തമാക്കിയിട്ടില്ല. മൊബൈല്‍ റീചാര്‍ജുകള്‍ക്ക് തങ്ങള്‍ യാതൊരുവിധ സര്‍ചാര്‍ജും ഈടാക്കുന്നില്ലെന്നാണ് ഗൂഗിള്‍ പേയും ആമസോണ്‍ പേയും വ്യക്തമാക്കിയിരിക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....