News Beyond Headlines

27 Wednesday
November

നോർത്തേൺ ഐർലൻഡിലെ ലോക കേരള സഭയുടെ പ്രവർത്തനങ്ങൾക്ക് ജനകീയ സർവ്വേ സംഘടിപ്പിക്കും

ബെൽഫാസ്റ്റ് : നോർത്തേൺ ഐർലൻഡിൽ ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ ഫലവത്തായി സംഘടിപ്പിക്കാൻ AIC-IWA നേതൃത്വത്തിൽ ജനകീയ സർവ്വേ സംഘടിപ്പിക്കും.ലോകത്താകെയുള്ള മലയാളികളുടെ കൂട്ടായിമയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്കാരത്തിന്റെയും സമ്പദ് ഘടനയുടെയും പുരോഗമനപരമായ വികസനത്തിനും പ്രവാസികളുടെ അഭിപ്രയങ്ങളും സ്വീകരിച്ച് പ്രവത്തിക്കുകയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യം.പ്രസ്തുത സർവ്വയിൽ പങ്കാളികൾ ആകാൻ എല്ലാ എൻ.ഐ മലയാളി സംഘടനകളുടെയും സഹകരണം ഉറപ്പ് വരുത്തും. ലോക കേരള സഭയയുടെ പ്രവർത്തന വിജയത്തിന് ആവശ്യമായ സർഗ്ഗാത്മകവും,ക്രിയാത്മകവുമായ ആശയങ്ങളും പദ്ധതികളും കണ്ടെത്താൻ ജനകീയമായ അന്വേഷണം ആവശ്യമാണ് എന്ന് നോർത്തേൺ ഐർലണ്ടിൽ നിന്നും സഭയിലേക്ക് തിരഞ്ഞെടുക്കപ്പട്ട എസ്.എസ്.ജയപ്രകാശ് പറഞ്ഞു. ഇതിന് പുറമെ കേരളത്തിലേയ്ക്ക് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നോർത്തേൺ ഐർലണ്ടിലെ ബിസിസിന് സമൂഹത്തിന് ഇടയിലും സമാനമായ സർവ്വേ സംഘിടിപ്പിക്കും.ഇതിൽ നിന്നും ലഭിക്കുന്ന ഡാറ്റാ അനാലിസിസ് ഉപയോഗിച്ച് ഭാവിപരിപാടികൾക്കും പദ്ധതികൾക്കും രൂപം നൽകും. മൂന്ന് മാസത്തിനകം നോർത്തേൺ ഐർലൻഡിലുള്ള തൊഴിൽ വ്യവസായ ബിസിനസ് സാധ്യതകളെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേരള സർക്കാരിന് നൽകും.കൂടാതെ നിലവിൽ നോർത്തേൺ ഐർലണ്ടിൽ ജീവിക്കുന്ന മലയാളികളുടെ യാത്രാ ക്ലേശങ്ങൾ,എംബസ്സി സേവനങ്ങളുടെ പോരായിമകൾ,വർദ്ധക്യത്തിലേയ്ക്ക് കടന്നിരിക്കുന്ന മലയാളി വിഭാഗത്തിന്റെ എൽഡർലി കെയർ വെല്ലുകളിൽ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചും പഠനം നടത്തി എൻ.ഐ-കേരള സർക്കാരുകൾക്ക് റിപ്പോർട്ട് സമർപ്പിക്കും.കൂടാതെ എൻ.ഐയ്യിലേയ്ക്കുള്ള ഹെൽത്കെയർ റിക്രൂട്ട്മെന്റിലെ അമിത ചൂഷണം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണ്. ബെൽഫാസ്റ്റ് സിറ്റി കൗൺസിലിന്റെ പുതിയ വികസന സ്ട്രാറ്റജിയായ കൾച്ചറൽ ഡൈവേഴ്‌സിറ്റിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ ക്ലാസ്സിക്കൽ-നാടോടി കലകൾക്കും മലയാള ഭാഷയ്ക്കും പരമാവധി പ്രചാരം നൽകും എന്ന് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി അറിയിച്ചു. നോർത്തേൺ ഐർലണ്ടിൽ നിന്നും ലോക കേരള സഭയിലേക്ക് ആദ്യമായി പ്രതിനിധിയെ അയക്കാൻ കഴിയുന്നത് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ വിജയമായി കാണുന്നു എന്ന് ബെൽഫാസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എബി എബ്രഹാം അഭിപ്രായപ്പട്ടു.നിലവിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ സെൻട്രൽ കമ്മിറ്റി അംഗവും,ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്റെ നോർത്തേൺ ഐർലൻഡ് ഘടകം സെക്രട്ടറിയുമാണ് കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്.എസ് ജയപ്രകാശ്.ഇന്നലെ IWA നോർത്തേൺ ഐർലൻഡ് ഘടകം പ്രസിഡന്റ് പോൾ കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ യോഗം ലോക കേരള സഭയുടെ ഭാവി പരിപാടികൾക്ക് എല്ലാ ഭാവുകളങ്ങളും പിന്തുണയും അറിയിച്ചു. ചിത്രത്തിൽ കാണുന്ന QR കോഡ് ഫോണിലെ ക്യാമറ ഉപയോഗിച്ചു സ്കാൻ ചെയ്ത് സർവ്വേയിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....