News Beyond Headlines

30 Saturday
November

വീട്ടമ്മയുടെ മരണം കൊലപാതകം: ഭര്‍ത്താവിനെയും മകനെയും ചോദ്യംചെയ്യുന്നു

അമ്പലപ്പുഴ വീണു പരുക്കേറ്റെന്നു പറഞ്ഞ് ഭര്‍ത്താവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച വീട്ടമ്മ മരിച്ചു. തലയ്‌ക്കേറ്റ പരുക്കു കാരണമാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെ കൊലപാതകമെന്ന സൂചനയില്‍ ഭര്‍ത്താവിനെയും ഇളയ മകനെയും പൊലീസ് ചോദ്യം ചെയ്യുന്നു. അമ്പലപ്പുഴ തെക്കേനട കരൂര്‍ ശ്യാംനിവാസില്‍ ശശിയുടെ ഭാര്യ രമയാണ് (63) ചൊവ്വാഴ്ച രാവിലെ വീട്ടില്‍ മരിച്ചത്. രമയുടെ നെറ്റിയിലെ മുറിവു കണ്ട് ഇളയമകന്‍ ശരത് മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍, ശരത് രമയെ മര്‍ദിച്ചെന്നു ശശി പറഞ്ഞതിനെ തുടര്‍ന്ന് ശരത്തിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. രമയുടെ നെറ്റിയിലും തലയിലും മറ്റും കണ്ടെത്തിയ 5 മുറിവുകളാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. മൂര്‍ച്ചയില്ലാത്ത ഉപകരണം കൊണ്ടുള്ള മര്‍ദനത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണ കാരണം. എംബിഎ വിദ്യാര്‍ഥിയായ ശരത് രാവിലെ പരീക്ഷയ്ക്ക് പോയ ശേഷം 10.20ന് ആണ് ആംബുലന്‍സ് വിളിച്ച് ശശി രമയെ ആശുപത്രിയില്‍ എത്തിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ള രമ കസേരയില്‍നിന്നു വീണെന്നാണ് ശശി ആശുപത്രിയില്‍ അറിയിച്ചത്. നെറ്റിയിലെയും തലയിലെയും മുറിവുകള്‍ വീഴ്ചയില്‍ ഉണ്ടായതാണെന്നും പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് അമ്പലപ്പുഴ പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങി മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകാന്‍ ശശി ശ്രമിച്ചെന്നു പൊലീസ് പറയുന്നു.വിവരമറിഞ്ഞ് എത്തിയ ശരത് മാതാവിന്റെ നെറ്റിയിലെ മുറിവു കണ്ട് സംശയം ഉന്നയിച്ചു. അതോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഫൊറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ കൊലപാതകമെന്ന നിഗമനം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ശശിയെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ മകനാണ് രമയെ മര്‍ദിച്ചതെന്ന് ശശി പറഞ്ഞു. ഇതോടെയാണ് ശരത്തിനെയും ചോദ്യം ചെയ്യാന്‍ വിളിച്ചത്. രമയുടെ ആന്തരികാവയവങ്ങള്‍ ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചു. മൃതദേഹം സംസ്‌കരിച്ചു. ശ്യാമാണ് ഇവരുടെ മൂത്ത മകന്‍.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....