തോക്കമൂര്‍(തിരുവള്ളൂര്‍): മതിലും വേലിയും കെട്ടി മേല്ജാതിക്കാര് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെ എതിര്‍ത്തതിന്റെ പേരില്‍ 200 ദളിത് കുടുംബങ്ങള്‍ സാമൂഹികഭ്രഷ്ടിന്റെ ഭീഷണിയില്‍. സാമൂഹികനീതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിറയുന്ന തമിഴ്നാട്ടിലാണ് ജാതിമതിലിനെതിരേ വീണ്ടും പ്രക്ഷോഭത്തിന് വഴിയൊരുങ്ങുന്നത്. തിരുവള്ളൂര്‍ ജില്ലയില്‍ ആന്ധ്രാപ്രദേശ് അതിര്‍ത്തിയോടുചേര്‍ന്നുള്ള തോക്കമൂര്‍ ഗ്രാമത്തിലെ പട്ടികജാതി കോളനിയിലെ പാവങ്ങള്‍ പ്രബലരായ വണ്ണിയര്‍ സമുദായത്തിന്റെ ഭീഷണികാരണം ജോലിയെടുക്കാന്പോലും കഴിയാതെ വലയുകയാണ്. വിശാലമായ മാന്തോട്ടങ്ങള്‍ക്കു നടുവിലുള്ള ഈ ചെറുകോളനിയിലുള്ളവരെ ഭൂവുടമകള്‍ കൃഷിപ്പണിക്കു വിളിക്കുന്നില്ല. സ്വന്തമായി കൃഷിയുള്ളവര്‍ക്ക് നനയ്ക്കാന്‍ വെള്ളം നല്‍കുന്നില്ല. പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കുന്നില്ല. ഗുമിടിപ്പൂണ്ടി പട്ടണത്തിനടുത്തുള്ള ദളിത് കോളനിയുടെ രണ്ടതിരുകളില്‍ എട്ടടി ഉയരത്തില്‍ കുപ്പിച്ചില്ലുകള്‍ പാകിയ മതില് പണിതത് ആറുവര്‍ഷം മുമ്പാണ്. തൊട്ടടുത്തുള്ള ദ്രൗപതിയമ്മന്കോവിലിന്റെ ഭൂമി സംരക്ഷിക്കാനെന്നുപറഞ്ഞുള്ള മതില്നിര്മാണത്തെ അന്ന് എതിര്‍ക്കാനായില്ലെന്ന് കോളനിവാസിയായ വൈ. വിനോദ് പറഞ്ഞു. മതില് വന്നതോടെ മഴക്കാലത്ത് കോളനിയില്‍ വെള്ളക്കെട്ടു പതിവായി. ക്ഷേത്രത്തിനുമുന്നിലെ പുറമ്പോക്കു ഭൂമിയിലേക്കുള്ള പ്രവേശനംകൂടി തടഞ്ഞ് രണ്ടുമാസം മുമ്പ് മുള്ളുവേലി കെട്ടാന്‍ തുടങ്ങിയപ്പോഴാണ് കോളനിവാസികള്‍ എതിര്‍പ്പുമായെത്തിയത്. കോളനിയിലെ ഇടുങ്ങിയ വീടുകളില്‍ കഴിയുന്നവര്‍ കൂട്ടംകൂടിയിരിക്കാന്‍ ഉപയോഗിച്ചിരുന്നത് ഈ തുറസ്സുഭൂമിയാണ്. റേഷന്‍കടയിലേക്കും സ്കൂളിലേക്കുമുള്ള എളുപ്പവഴിയും അതിലൂടെയാണ്. പുറമ്പോക്കു ഭൂമി കെട്ടിയടയ്ക്കുന്നതോടെ പൂര്‍ണമായി ഒറ്റപ്പെടുമെന്ന് മനസ്സിലാക്കിയ അവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സി.പി.എം. ബന്ധമുള്ള തമിഴ്നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രന്റ് പ്രശ്നത്തില്‍ ഇടപെട്ടു. ആര്.ഡി.ഒ. ഇടപെട്ട് വേലിനിര്‍മാണം തടഞ്ഞതോടെയാണ് മേല്ജാതിക്കാര് പ്രതികാരമെന്നോണം ഊരുവിലക്ക് ഏര്‍പ്പെടുത്തിയതെന്ന് കോളനിവാസികള്‍ പറയുന്നു. 'ഈ പുറമ്പോക്കുഭൂമിയില്‍ നൂറുവര്‍ഷത്തിലേറെ പ്രായമുള്ള ഒരു മാവും ആല്‍മരവുമുണ്ടായിരുന്നു. ഞങ്ങള്‍ അതിന്റെ തണലില്‍ ഇരിക്കാറുണ്ട് എന്ന ഒറ്റക്കാരണംകൊണ്ട് അവ രണ്ടും വെട്ടിമാറ്റി', വീട്ടമ്മയായ ജോസ്ബിന്‍ സ്റ്റെല്ല പറഞ്ഞു. 'പാട്ടത്തിനെടുത്ത രണ്ടേക്കര്‍ ഭൂമിയില്‍ നിലക്കടലയും ചാമയും കൃഷി ചെയ്തിരുന്നു. അപ്പുറത്തെ ഭൂവുടമയുടെ കുഴല്‍ക്കിണറില്‍നിന്നാണ് വെള്ളമെടുത്തിരുന്നത്. വെള്ളം കിട്ടാത്തതുകാരണം കൃഷി ഉണങ്ങിപ്പോയി', എസ്. മൂര്‍ത്തി പറഞ്ഞു. നാട്ടില്‍ പണി കിട്ടാത്തതുകാരണം ചെറുപ്പക്കാര്‍ മറ്റു ഗ്രാമങ്ങളിലേക്കു പോകാന്‍ നിര്‍ബന്ധിതരായെന്ന് വയോധികയായ മധുരയ്യ പരാതിപ്പെട്ടു. കോളനിയിലുള്ളവരെ തടയാനല്ല, ക്ഷേത്രഭൂമി സംരക്ഷിക്കാനാണ് മതിലും വേലിയും കെട്ടുന്നതെന്നാണ് പഞ്ചായത്ത് ഭരണസമിതി പറയുന്നത്. കോളനിവാസികള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് തിരുവള്ളൂര്‍ കളക്ടര്‍ ഡോ. ആല്‍ബി ജോണ്‍ വര്‍ഗീസ് പറഞ്ഞു. വേലികെട്ടുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹികഭ്രഷ്ട് ഏര്‍പ്പെടുത്തിയെന്ന പരാതിയെപ്പറ്റി അന്വേഷിക്കാനും ഇരുപക്ഷവുമായി അനുരഞ്ജനചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനും ജില്ലാ റവന്യൂ ഓഫീസര്‍ (ഡി.ആര്.ഒ)യ്ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. വേലിനിര്‍മാണം നിര്ത്തിവെച്ചതുകൊണ്ടുമാത്രമായില്ലെന്നാണ് തമിഴ്നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രന്റ് തിരുവള്ളൂര്‍ ജില്ലാ പ്രസിഡന്റ് ഇ. ഏഴിലരശന്‍ പറയുന്നത്. ജാതിമതില്‍ പൊളിച്ചുമാറ്റണമെന്നതാണ് കോളനി നിവാസികളുടെ ആവശ്യമെന്നും അതിനു തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....