പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ പതിനഞ്ചുകാരിയെ കൂട്ടം ചേര്‍ന്നു പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് സുഹൃത്തുക്കള്‍ കൂടി അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യപ്രദേശ് സ്വദേശികളായ മഹേഷ്‌കുമാര്‍ യാദവ്(25), ഖേം സിങ്(25) എന്നിവരെയാണു രാജാക്കാട് പൊലീസ് കജനാപ്പാറയിലെ ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ 8 പേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയെ കഴിഞ്ഞ ഞായറാഴ്ച പൂപ്പാറയിലെത്തിച്ച സുഹൃത്താണ് അറസ്റ്റിലായ മഹേഷ്‌കുമാര്‍ യാദവ്. ഇയാള്‍ ഇവിടെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്ന ആളാണ്. പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച മഹേഷ്‌കുമാര്‍ ഏതാനും ദിവസം മുന്‍പ് പെണ്‍കുട്ടിയെ തന്റെ സുഹൃത്തായ ഖേം സിങ്ങിന്റെ താമസ സ്ഥലത്ത് എത്തിച്ചാണു പീഡിപ്പിച്ചത്. അതിനു ശേഷം ഖേം സിങ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. കഴിഞ്ഞ ഞായറാഴ്ച പെണ്‍കുട്ടിയോടൊപ്പം പൂപ്പാറയില്‍ എത്തിയ ഖേം സിങ് തേയിലത്തോട്ടത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയത്തു പൂപ്പാറ സ്വദേശികളായ ആറംഗ സംഘം അവിടെയെത്തി, ഖേം സിങ്ങിനെ തല്ലി ഓടിച്ചതിനു ശേഷം പെണ്‍കുട്ടിയെ ഉപദ്രവിച്ചു. ഉടന്‍ തന്നെ ഖേം സിങ്, മഹേഷ്‌കുമാര്‍ യാദവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പെണ്‍കുട്ടി ഇവര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നില്ല. കേസില്‍ പ്രതി സ്ഥാനത്ത് ഇല്ലെന്ന് ഇരുവരെയും വിശ്വസിപ്പിച്ച ശേഷം പൊലീസ് രഹസ്യമായി നിരീക്ഷിച്ചു. ശിശു സംരക്ഷണ വിഭാഗത്തിന്റെ സംരക്ഷണത്തിലുള്ള പെണ്‍കുട്ടിക്കു ദ്വിഭാഷിയായ സാമൂഹിക പ്രവര്‍ത്തകയുടെ സഹായത്തോടെ നല്‍കിയ കൗണ്‍സലിങ്ങിനിടെയാണു ഖേം സിങ്, മഹേഷ്‌കുമാര്‍ എന്നിവരില്‍ നിന്നുണ്ടായ ദുരനുഭവം പറഞ്ഞത്. എസ്പി ആര്‍.കറുപ്പസ്വാമിയുടെ നിര്‍ദേശ പ്രകാരം മൂന്നാര്‍ ഡിവൈഎസ്പി കെ.ആര്‍.മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. അതിജീവിതയ്ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല ശിശുസംരക്ഷണ വിഭാഗത്തിന്റെ സംരക്ഷണയിലുള്ള അതിജീവിതയ്ക്കു പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എം.ജി.ഗീത പറഞ്ഞു. ബംഗാളിലെ അവരുടെ പ്രാദേശിക ഭാഷ മാത്രമാണു പെണ്‍കുട്ടിക്ക് അറിയാവുന്നത്. സ്വന്തം പേര് എഴുതാനും വായിക്കാനും അറിയില്ല. ദ്വിഭാഷിയുടെ സഹായത്തോടെ പെണ്‍കുട്ടിക്കു കൗണ്‍സലിങ് നല്‍കി ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാനുള്ള ശ്രമത്തിലാണ്. പെണ്‍കുട്ടിയുടെ കുടുംബാന്തരീക്ഷം ഏറെ മോശമായതിനാല്‍ ഉടനെ രക്ഷിതാക്കള്‍ക്കൊപ്പം അയയ്ക്കില്ലെന്നാണു വിവരം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....