റഷ്യയുടെ യുക്രൈന്‍ അധിനിവേശം എങ്ങുമെത്താത്ത സാഹചര്യത്തില്‍ കൂടുതല്‍ സൈനിക തയാറെടുപ്പുകളുമായി റഷ്യ. ഇവാനോവോ പ്രവിശ്യയില്‍ റഷ്യന്‍ ആണവായുധ സേന അഭ്യാസപ്രകടനങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. ആയിരത്തിലധികം റഷ്യന്‍ സൈനികരും ബാലിസ്റ്റിക് മിസൈല്‍വാഹക വിമാനങ്ങളും അടക്കം നൂറോളം വാഹനങ്ങള്‍ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനിടെ യുക്രൈന്റെ സഹായത്തിനായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവും നൂതനമായ റോക്കറ്റ് സംവിധാനം യുക്രൈന് നല്‍കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സമ്മതിച്ചതായാണ് വിവരം. 80 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തെ തകര്‍ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മിസൈലായിരിക്കും അമേരിക്ക യുക്രൈന് കൈമാറുക. നയതന്ത്രചര്‍ച്ചകളില്‍ കൂടി മാത്രമേ യുക്രൈന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ സാധിക്കൂ. എന്നാല്‍ അമേരിക്ക യുക്രൈന് ആവശ്യമായ ആയുധങ്ങള്‍ നല്‍കുമെന്നും ബൈഡന്‍ പറഞ്ഞതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം യുക്രൈനെ വളരെവേഗത്തില്‍ കീഴടക്കാം എന്ന പ്രതീക്ഷയിലെത്തിയ റഷ്യന്‍ സൈന്യത്തെ യുക്രൈന്‍ സൈനികര്‍ ശക്തമായാണ് നേരിട്ടത്. പലയിടങ്ങളിലും റഷ്യന്‍ സൈന്യത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ പിന്മാറേണ്ടി വന്നിരുന്നു. യുക്രൈനിലെ പല പ്രദേശങ്ങളും റഷ്യ ആദ്യഘട്ടത്തില്‍ പിടിച്ചെടുത്തിരുന്നുവെങ്കിലും പിന്നീട് യുക്രൈന്‍ സൈന്യം തിരിച്ചുപിടിക്കുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....