നൂറ്റിയെട്ടു വയസ്സിലും വോട്ടെന്നു കേട്ടാല്‍ ആസിയ ഉമ്മയ്ക്ക് ആവേശമാണ്. തൃക്കാക്കര മണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടറാണ് ആസിയ. മണ്ഡലത്തിലെ വിവിധ തലമുറകള്‍ കണ്ട ആസിയ ബന്ധുക്കളുടെ സഹായത്തോടെയാണ് രാവിലെ തന്നെ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തിയത്. മണ്ഡലത്തിലെ 100 കഴിഞ്ഞ 22 വോട്ടര്‍മാരില്‍ ഒരാളാണ് ആസിയ. കാളപ്പെട്ടിയും കുരുവിപ്പെട്ടിയുമൊക്കെ കടന്നു സാധാരണ ബാലറ്റ് പെട്ടിയിലൂടെ വോട്ടിങ് യന്ത്രത്തില്‍ എത്തി നില്‍ക്കുന്ന തിരഞ്ഞെടുപ്പു ചരിത്രത്തിനൊപ്പം സഞ്ചരിച്ച ആസിയയ്ക്കു വോട്ട് ചരിത്രത്തേക്കാള്‍ പ്രായമുണ്ട്. പടമുകള്‍ കുന്നുംപുറം നെയ്‌തേലിയില്‍ പരേതനായ അഹമ്മദിന്റെ ഭാര്യയാണ്. ഇഷ്ടമുള്ള പാര്‍ട്ടിയും ചിഹ്നവുമുണ്ടെങ്കിലും ഏതെന്നു ചോദിച്ചാല്‍ ആ രഹസ്യം ആസിയ ചിരിയിലൊതുക്കും. സ്വാതന്ത്ര്യത്തിനു മുന്‍പ് കളര്‍ ബോക്‌സ് സംവിധാനത്തിലൂടെയുള്ള വോട്ടിങ് രീതികള്‍ നാട്ടിലുണ്ടായിരുന്നുവെന്നാണ് ആസിയയുടെ നേരിയ ഓര്‍മ. സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും പതിച്ച ബാലറ്റ് പെട്ടിയില്‍ വോട്ടിട്ടാണ് ആസിയ വോട്ട് ചെയ്തു തുടങ്ങിയത്. പിന്നീടു സാധാരണ ബാലറ്റിലേക്കും യന്ത്രത്തിലേക്കും തിരഞ്ഞെടുപ്പ് വഴി മാറിയതൊക്കെ പുതിയ ചരിത്രം. സമീപകാല തിരഞ്ഞെടുപ്പുകളിലൊക്കെ വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തിയ ആസിയയ്ക്കു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും ബാലറ്റ് പേപ്പര്‍ കയ്യില്‍ കിട്ടി. 80 വയസു കഴിഞ്ഞവര്‍ക്കു കോവിഡ് മുന്‍നിര്‍ത്തി തപാല്‍ വോട്ട് ഏര്‍പ്പെടുത്തിയപ്പോഴാണത്. ഇത്തവണത്തെ സ്ഥാനാര്‍ഥികളെ കുറിച്ചു മക്കളും പേരക്കുട്ടികളും അവരുടെ മക്കളും ആസിയയ്ക്ക് ഏകദേശ ധാരണ നല്‍കിയിരുന്നു. വീടിനകത്ത് ഊന്നുവടിയുടെ സഹായത്തോടെയാണു നടപ്പ്. വാഴക്കാല മാനാത്ത് കുറ്റിക്കാട്ട് കൊച്ചുണ്ണിയുടെ മകളാണ്. പതിനാലാം വയസ്സിലാണു ബന്ധു കൂടിയായ അഹമ്മദ് വിവാഹം ചെയ്തത്. 12 മക്കളില്‍ നാലു പേര്‍ മരിച്ചു. ഇളയ മകനും തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം ജനറല്‍ സെക്രട്ടറിയുമായ സലിം കുന്നുംപുറത്തിനൊപ്പമാണിപ്പോള്‍ താമസം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....