ഗാനമേളയെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച കലാകാരനാണ് ഇടവ ബഷീര്‍. ബ്ലൂ ഡയമണ്ട്‌സിന്റെ സുവര്‍ണ ജുബിലീ ആഘോഷ വേദിയില്‍ പാടിക്കൊണ്ടിരിക്കെ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബഷീറിന്റെ അപ്രതീക്ഷിത വിയോഗം ആലാപനലോകത്ത് ഉണ്ടാക്കിയത് നികത്താനാകാത്ത വിടവാണ്. തന്റെ പ്രിയപ്പെട്ട ബഷീറിക്കയുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കിടുകയാണ് പിന്നണി ഗായകന്‍ സുദീപ് കുമാര്‍. അദ്ദേഹത്തിന്റെ വാക്കുകള്‍: ''കുഞ്ഞുനാള്‍ മുതല്‍ കേട്ടുപരിചയിച്ച ശബ്ദമാണ് ഇടവ ബഷീര്‍. വീടിനടുത്തുള്ള ക്ഷേത്ര ഗാനമേളകളിലെ സ്ഥിരം സാന്നിധ്യം. അദ്ദേഹത്തെ നേരില്‍ കാണണം എന്നുള്ളത് വലിയ ആഗ്രഹമായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണാനും പരിചയപ്പെടാനുമുള്ള ഭാഗ്യം ലഭിച്ചു. 2002ല്‍ അമേരിക്കയില്‍ സംഘടിപ്പിച്ച ഒരു സംഗീത പരിപാടിക്കിടെയാണ് അദ്ദേഹവുമായി വേദി പങ്കിടാന്‍ അവസരം ലഭിക്കുന്നത്. അന്ന് 16 ഗാനങ്ങള്‍ ഞങ്ങള്‍ ഒന്നിച്ചു പാടി. പിന്നീട് അങ്ങോട്ട് അദ്ദേഹവുമായി നല്ല ബന്ധം സൂക്ഷിച്ചു. ഒത്തിരി സ്‌നേഹം മനസ്സില്‍ കാത്തുവച്ചിരുന്ന ഒരു പാട്ടുകാരന്‍. ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതും അദ്ദേഹത്തെയാണ്. ബഷീറിക്കയുടെ സംഗീത സംവിധാനത്തില്‍ നിരവധി ഗാനങ്ങള്‍ ആലപിക്കാന്‍ എനിക്ക് അവസരം നല്‍കി. എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിവസമാണ് ഇന്ന്. എന്റെ ബഷീറിക്കാ ആ സ്റ്റേജില്‍ വീഴുന്നത് തൊട്ടരികെ നിന്ന് എനിക്ക് കാണേണ്ടിവന്നു. ബ്ലൂ ഡയമണ്ട്‌സിന്റെ തുടക്കകാലം മുതല്‍ ഗ്രൂപ്പില്‍ പാടിയിരുന്ന വ്യക്തിയാണ് ബഷീറിക്കാ. എന്റെ കരിയര്‍ ആരംഭിക്കുന്നതും ബ്ലൂ ഡയമണ്ട്‌സ് ഓര്‍ക്കസ്ട്രയിലൂടെയാണ്. ഇന്നും ആ വേദിയില്‍ അദ്ദേഹത്തിനൊപ്പം ഒന്നിച്ച് ആലപിക്കാനുള്ള അവസരം ലഭിച്ചു. എന്റെ പാട്ടുകള്‍ക്ക് ശേഷമാണ് ബഷീര്‍ക്കാ വേദിയിലേക്ക് വരുന്നത്. ദാസേട്ടന്‍ പാടിയ ഗാനം ബഷീര്‍ക്കയുടെ ശബ്ദത്തിലൂടെ കേട്ടാസ്വദിച്ച് ഞാന്‍ സൈഡ് സ്റ്റേജില്‍ ഉണ്ടായിരുന്നു. പക്ഷേ ആ ഗാനം പൂര്‍ത്തിയാക്കും മുമ്പ് അദ്ദേഹം മടങ്ങി... ഏറ്റവും സങ്കടകരമായ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ഒരു ഗായകനെ സംബന്ധിച്ച് ഇതിലും നല്ലൊരു മരണം ലഭിക്കില്ല... പക്ഷേ അദ്ദേഹത്തിന്റെ ആ വീഴ്ച കണ്ടു നില്‍ക്കുക എന്നത് അതികഠിനമായ വേദന ഉളവാക്കുന്നതാണ്. അതിമനോഹര ശബ്ദത്തിന് ഉടമ, എത്രയോ വേദികളില്‍ നമ്മെ പാടി വിസ്മയിപ്പിച്ച ഗായകന്‍... അദ്ദേഹത്തിന്റെ ശബ്ദവും ഗാനങ്ങളും എന്നും മലയാളിയുടെ മനസ്സില്‍ ഉണ്ടാകും.'
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....