ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പനയ്ക്കു (ഐപിഒ) പിന്നാലെ എല്‍ഐസി ഓഹരി വിപണിയുടെ ഭാഗമായി. ഐപിഒയിലെ വിലയേക്കാള്‍ കൂടിയ വിലയില്‍ ലിസ്റ്റ് ചെയ്യുകയും അതുവഴി നിക്ഷേപകര്‍ക്ക് ആദ്യം തന്നെ ലാഭം ഉണ്ടാകുകയും ചെയ്യുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷയെങ്കിലും 8.6 ശതമാനം കിഴിവോടെ 867.20 രൂപയ്ക്കാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി കൂടിയായ എല്‍ഐസിയുടെ ഓഹരി ബോംബെ ഓഹരി സൂചികയില്‍ ലിസ്റ്റ് ചെയ്തത്. അതേസമയം, വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കകം ഓഹരിവില 900 രൂപ പിന്നിട്ട് ഒരു വേള 918 രൂപ എന്ന നിലവാരത്തിലേക്കും എത്തി. ഇന്നു രാവിലെ ഒന്‍പതിനാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്തത്. രാവിലെ 10ന് ശേഷമാണ് ഓഹരി ക്രയവിക്രയം തുടങ്ങിയത്. നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞ വിലയ്ക്കാകും ലിസ്റ്റിങ് എന്നു പല വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. പണപ്പെരുപ്പം, പലിശനിരക്ക് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളില്‍ വിപണിയിലുണ്ടായ അസ്ഥിരാവസ്ഥയാണ് എല്‍ഐസി ഓഹരിവിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബിഎസ്ഇയില്‍ ഇഷ്യു വിലയായ 949 രൂപയ്‌ക്കെതിരെ 867.20 രൂപയില്‍ ആരംഭിച്ച ഓഹരിവില ഏറ്റവും താഴ്ന്ന നിലയായ 860.10 രൂപയിലുമെത്തി. തുടര്‍ന്ന് 918 രൂപ വരെ ഉയര്‍ന്ന ശേഷം താണു. രാവിലെ 10.55 നുള്ള കണക്കുകള്‍ പ്രകാരം 898.35 രൂപയിലാണ് വ്യാപാരം പുരോഗമിച്ചത്. ദേശീയ ഓഹരി സൂചികയായ എന്‍എസ്ഇയില്‍ 8.11 ശതമാനം ഇടിവോടെ 872 രൂപയിലാണ് എല്‍ഐസി ഓഹരി വ്യാപാരം തുടങ്ങിയത്. 949 രൂപയാണ് ഓഹരിവില നിശ്ചയിച്ചതെങ്കിലും ഡിസ്‌കൗണ്ട് ഉള്ളതിനാല്‍ പോളിസി ഉടമകള്‍ക്ക് 889 രൂപയും സാധാരണ നിക്ഷേപകര്‍ക്കും (റീട്ടെയ്ല്‍) ജീവനക്കാര്‍ക്കും 904 രൂപയുമാണ് ഒരു ഓഹരിക്കു നല്‍കിയത്. 2021 ല്‍ 18,300 കോടി രൂപ സമാഹരിച്ച പേടിഎമ്മിനു ശേഷം ഇന്ത്യന്‍ ഓഹരി വിപണിയിലെ എക്കാലത്തെയും വലിയ ഐപിഒ കൂടിയായി എല്‍ഐസി ഐപിഒ മാറി. 15,500 കോടി രൂപ സമാഹരിച്ച കോള്‍ ഇന്ത്യ, 11,700 കോടി രൂപ സമാഹരിച്ച റിലയന്‍സ് പവര്‍ തുടങ്ങിയവയാണ് ഐപിഒകളിലെ മറ്റ് മുന്‍നിര ഓഹരികള്‍. എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 3.5 ശതമാനം ഓഹരി വിറ്റ് 21,000 കോടി രൂപയാണ് സര്‍ക്കാര്‍ നേടിയത്. ആറിരട്ടിയോളം അപേക്ഷകരിലൂടെ മികച്ച പ്രതികരണമാണ് എല്‍ഐസി ഐപിഒയ്ക്കു ലഭിച്ചത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഓഹരികളില്‍ 1,581,249 യൂണിറ്റ് ജീവനക്കാര്‍ക്കും 22,137,492 യൂണിറ്റുകള്‍ പോളിസി ഉടമകള്‍ക്കും സംവരണം ചെയ്തിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....