റഷ്യയുടെ പ്രധാന പൊതു-സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ മക്കളായ മറിയ വോറൊന്റസോവ, കാതറീന ടിഖോനോവ എന്നിവര്‍ക്കും മുന്‍ ഭാര്യ ലിയൂഡ്മില ഷ്‌ക്രിബനേവയ്ക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. ഇത് കൂടാതെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്റോവിന്റെ മകള്‍, ഭാര്യ, മുന്‍ പ്രധാനമന്ത്രിമാരായ ദിമിത്രി മെദ്വെദേവ്, മിഖായില്‍ മിസ്ഹസ്റ്റിന്‍ എന്നിവരെയും വിലക്ക് പട്ടികയില്‍ യുഎസ് ഉള്‍പ്പെടുത്തി. യുക്രെയ്ന്‍ യുദ്ധത്തില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന് സഹായം നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. 'പുട്ടിന്റെ സ്വത്തുവകകള്‍ കുടുംബാംഗങ്ങളില്‍ പലരുടെയും പേരില്‍ ഒളിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അവരെ ലക്ഷ്യം വയ്ക്കുന്നത്'-യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരെ കൂടാതെ റഷ്യയിലെ പ്രധാന സാമ്പത്തിക സ്ഥാപനങ്ങളായ എസ്ബെര്‍ ബാങ്ക്, ആല്‍ഫാ ബാങ്ക് എന്നിവയില്‍ യുഎസ് പൗരന്മാര്‍ നിക്ഷേപിക്കുന്നതും നിരോധിച്ചു. റഷ്യയിലെ പ്രധാന വ്യവസായങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് യുഎസ് കൂട്ടിച്ചേര്‍ത്തു. നിയന്ത്രണങ്ങളെ ന്യായീകരിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌നില്‍ റഷ്യ നടത്തിയ അധിനിവേശങ്ങള്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്നു പറഞ്ഞു. പുതിയ നിയന്ത്രണങ്ങള്‍ യുഎസ് സഖ്യകക്ഷികളും പിന്തുടരും. ഇതില്‍ പ്രബലമായ ജി 7 രാജ്യങ്ങളും ഉള്‍പ്പെടും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....