പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് അനുവദിച്ചില്ല. വോട്ടെടുപ്പ് വേണ്ടെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരി പറഞ്ഞു. ഏപ്രില്‍ 25വരെ വോട്ടെടുപ്പ് അനുവദിക്കാനാകില്ലെന്നും ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. പ്രതിപക്ഷാംഗങ്ങള്‍ സഭയ്ക്കുള്ളില്‍ പ്രതിഷേധിച്ചു. പിന്നാലെ സഭ പിരിഞ്ഞു; സ്പീക്കര്‍ ഇറങ്ങിപ്പോയി. സഭ പിരിച്ചുവിടാന്‍ പ്രസിഡന്റിനോടു ശുപാര്‍ശ ചെയ്യുന്നുവെന്ന് തൊട്ടുപിറകെ ഇമ്രാന്‍ പ്രതികരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരിയുടെ അധ്യക്ഷതയിലാണ് ദേശീയ അസംബ്ലി സമ്മേളനം ആരംഭിച്ചത്. അസംബ്ലിക്ക് പുറത്ത് സുരക്ഷസേനയെ വിന്യസിച്ചിരുന്നു. ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി അസംബ്ലി സ്പീക്കര്‍ അസദ് ഖൈസറിനെ പുറത്താക്കാനുള്ള പ്രമേയം പാക്കിസ്ഥാന്‍ പ്രതിപക്ഷ അംഗം അവതരിപ്പിച്ചിരുന്നു. സ്പീക്കര്‍ക്കെതിരായ പ്രമേയത്തില്‍ പ്രതിപക്ഷത്തെ നൂറിലധികം എംഎല്‍എമാരാണ് ഒപ്പിട്ടത്. സമ്മേളനത്തിനു മുന്നോടിയായി സമാധാനത്തിന് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി രംഗത്തെത്തി. ഇമ്രാനെ അറസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നതെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദും പറഞ്ഞു. ഇതിനിടെ, രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഇമ്രാന്‍, പ്രസിഡന്റ് ആരിഫ് അല്‍വിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. 342 അംഗ ദേശീയ അസംബ്ലിയില്‍ ഇമ്രാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫിന് (പിടിഐ) 155 അംഗങ്ങളാണുള്ളത്. അവിശ്വാസം വിജയിക്കാന്‍ 172 പേരുടെ പിന്തുണ വേണം. 2 ഘടകകക്ഷികള്‍ സര്‍ക്കാര്‍ വിട്ടതോടെ പ്രതിപക്ഷസഖ്യം 175 പേരുടെ പിന്തുണ അവകാശപ്പെട്ടിരുന്നു. പിടിഐയിലെ 24 വിമത എംപിമാരെ ഉള്‍പ്പെടുത്താതെയാണിത്. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്‌നവാസ് (പിഎംഎല്‍-എന്‍) മേധാവി ഷഹബാസ് ഷരീഫിനെയാണ് (70) പ്രതിപക്ഷസഖ്യം പ്രധാനമന്ത്രി സ്ഥാനത്തേക്കു തീരുമാനിച്ചിരുന്നത്. അവിശ്വാസം പരാജയപ്പെട്ടാലും വിമതശല്യം മൂലം സര്‍ക്കാരിനു പ്രവര്‍ത്തിക്കാനാവില്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്നുമാണ് ഇമ്രാന്‍ നല്‍കുന്ന സൂചന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....