ലോകത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു ഓസ്‌കാര്‍ വേദിയില്‍ വച്ച് നടന്‍ വില്‍ സ്മിത്ത് കൊമേഡിയന്‍ ആയ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തിടിച്ചത്. ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം നേടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു സ്മിത്ത് ക്രിസ് റോക്കിനെ ഇടിച്ചത്. ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപന പരിപാടിക്കിടെ ക്രിസ് റോക്ക് വില്‍ സ്മിത്തിന്റെ ഭാര്യയെക്കുറിച്ച് പറഞ്ഞ തമാശയില്‍ പ്രകോപിതനായാണ് ക്രിസിനെ സ്മിത്ത് ഇടിച്ചത്. അലോപേഷ്യ എന്ന രോഗാവസ്ഥ നേരിടുന്നതിനാല്‍ തന്റെ തലയിലെ മുടിയെല്ലാം വടിച്ചുമാറ്റിയിരുന്നു സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കെറ്റ്. ജാഡയുടെ മൊട്ടത്തലയെയായിരുന്നു ക്രിസ് കളിയാക്കിയത്. സ്മിത്തിന്റെ പ്രതികരണത്തേയും ക്രിസിന്റെ തമാശയേയും എതിര്‍ത്തും അനുകൂലിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ഇതിനിടെ അലോപേഷ്യയെ നേരിടുന്നവരും പ്രതികരണങ്ങളുമായി എത്തിയിരുന്നു. ഇത്തരത്തില്‍ ഒരാളായിരുന്ന നടി സമീറ റെഡ്ഡി. ബോഡി പോസിറ്റീവിറ്റിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരന്തരം സംവദിക്കുന്ന താരമാണ് സമീറ. ആളുകളെയും നായകളെയും പരക്കെ ആക്രമിച്ച് കടല്‍കാക്കകള്‍; എതിരിടാന്‍ പരുന്തിനെ നിയമിച്ചു ''ഇപ്പോഴത്തെ ഓസ്‌കാര്‍ വിവാദം എന്നെ നമ്മളെല്ലാം വ്യക്തിപരമായ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയായണെന്നും പരസ്പരം സുരക്ഷിതമായൊരു ഇടം ഒരുക്കണമെന്നും പറയാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. എന്താണ് അലോപേഷ്യ? ഇതൊരു ഓട്ടോ ഇമ്യൂണ്‍ രോഗമാണ്. ഈ രോഗമുണ്ടെങ്കില്‍ നിങ്ങളുടെ ഇമ്യൂണ്‍ സിസ്റ്റത്തിലെ കോശങ്ങള്‍ ഹെയര്‍ ഫോളിക്ക്ള്‍സിനെ ആക്രമിക്കും. ഇതോടെ തലയില്‍ നിന്നും മുടി കൊഴിയുകയും തലയില്‍ ബാള്‍ഡ് സ്പോട്ടുകള്‍ ഉണ്ടാവുകയും ചെയ്യും. 2016 ലാണ് എനിക്കിതുണ്ടെന്ന് തിരിച്ചറിയുന്നത്. എന്റെ തലയുടെ പിന്‍വശത്തായി രണ്ട് ഇഞ്ച് വലിപ്പത്തില്‍ മുടി കൊഴിഞ്ഞതായി അക്ഷയ് കാണുകയായിരുന്നു. രണ്ട് മാസത്തിനിടെ രണ്ടിടത്തു കൂടി വന്നു. അതിനെ നേരിടുക ബുദ്ധിമുട്ടായിരുന്നു''. ''അലോപേഷ്യ ആളുകളെ രോഗികളാക്കി മാറ്റുകയോ പടരുകയോ ചെയ്യില്ല. പക്ഷെ വൈകാരികമായി അംഗീകരിക്കാനും നേരിടാനും സാധിച്ചെന്ന് വരില്ല. പലര്‍ക്കും അത് വലിയ മാനസികാഘാതമുണ്ടാക്കാറുണ്ട്. മുടി കൊഴിച്ചിലിന്റേയും ചികിത്സയുടേയും വേദന വലുതാണ്. ഇഞ്ചക്ഷന്‍ എടുക്കുന്നതിലൂടെ മുടി തിരികെ വരുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്റെ മുടി തിരികെ വന്നത് പതുക്കെയാണ്. ഇതിനൊരു പരിഹാരമില്ലെന്ന് എനിക്കറിയാമായിരുന്നു. ഇത് വരാന്‍ പ്രത്യേകിച്ചൊരു കാരണവുമില്ല. ഇപ്പോള്‍ എനിക്ക് ആരോഗ്യമുള്ള മുടിയുണ്ട്. കൊഴിച്ചിലുകളില്ല. ജീവിതത്തിന്റെ ഏത് ഘട്ടത്തില്‍ വേണമെങ്കിലും തിരികെ വരാം. ഈ തിരക്കു പിടിച്ച ലോകത്തില്‍ ആളുകള്‍ ഒന്ന് നില്‍ക്കുമെന്നും പരസ്പരം സെന്‍സിറ്റീവായി പെരുമാറുമെന്നും കരുതുന്നു'' എന്നും സമീറ കുറിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....