News Beyond Headlines

28 Thursday
November

ഇമ്രാന്‍ ഖാന് മേല്‍ രാജിസമ്മര്‍ദമേറുന്നു; രണ്ട് മന്ത്രിമാര്‍ കൂടി രാജിവച്ചു

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മേല്‍ രാജിസമ്മര്‍ദമേറുന്നു. പുതുതായി രണ്ട് മന്ത്രിമാര്‍ കൂടി രാജിവച്ചു. എംക്യുഎം പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്റെ പാര്‍ട്ടിക്ക് 164 പേരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്. ഇതോടെ 177 അംഗങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷത്തിന് വിമത പിടിഐ അംഗങ്ങളുടെ പിന്തുണയില്ലാതെ തന്നെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാകും. ഇതിനിടെ സൈനിക മേധാവിയും ഐഎസ്ഐ തലവനും ഇമ്രാനെ കണ്ടു. രാജിസമ്മര്‍ദം നേരിടുന്നുണ്ടെങ്കിലും ഇമ്രാന്‍ ഖാന്‍ രാജിവയ്ക്കില്ലന്ന് പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അവസാന പന്ത് വരെ പോരാടുന്നയാളാണ് ഇമ്രാന്‍ ഖാന്‍ എന്നും മന്ത്രി ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു. ഏപ്രില്‍ 3നാണ് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ്. പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ ആകെ 342 അംഗബലമുണ്ട്. 172 ആണ് ഭൂരിപക്ഷത്തിന് വേണ്ടത്.179 അംഗങ്ങളുടെ പിന്തുണയോടെയാണ് പാകിസ്താന്‍ ഇന്‍സാഫ് പാര്‍ട്ടി സഖ്യം രൂപീകരിച്ചത്. 155 അംഗങ്ങളുള്ള ഇമ്രാന്‍ ഖാന്റെ പിടിഐക്കും ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി (ബിഎപി), ഗ്രാന്‍ഡ് ഡെമോക്രാറ്റിക് അലയന്‍സ് (ജിഡിഎ) എന്നിവയുള്‍പ്പെടെ മറ്റ് പ്രധാന സഖ്യകക്ഷികള്‍ക്ക് 20 സീറ്റുകളുമുണ്ട്. നാല് സഖ്യകക്ഷികളില്‍ എംക്യുഎം-പി, പിഎംഎല്‍-ക്യു, ബിഎപി എന്നിവ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിക്കുകയും വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്ന് പറയുകയും ചെയ്ത സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന്റെ സ്ഥിതി പ്രതിസന്ധിയിലാണ്. നാളെയാണ് പാര്‍ലമെന്റ് ചേരുക. രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തു എന്നതാണ് ഇമ്രാന്‍ ഖാനെതിരായ പ്രധാന ആരോപണം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....