ബെയ്ജിങ്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനീസ് നഗരമായ ഷാങ്ഹായില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. കൊവിഡ് കാലത്തിലെ ഏറ്റവും വലിയ രോഗവ്യാപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് ഷാങ്ഹായ് നഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തിയത്. ഏപ്രില്‍ ഒന്നു മുതല്‍ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗവും ലോക്ഡൗണിലാകും. മാര്‍ച്ച് ആദ്യം മുതല്‍ ഷാങ്ഹായില്‍ കൊവിഡ് വ്യാപനം ആരംഭിച്ചിരുന്നു. ചൈനയില്‍ സമ്പര്‍ക്കം വഴി 4,500 പേര്‍ക്കാണു പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഷാങ്ഹായില്‍ മുഴുവന്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തില്ലെന്ന കാര്യവും അധികൃതര്‍ സ്ഥിരീകരിച്ചു. രാജ്യത്തെ പ്രധാന സാമ്പത്തിക കേന്ദ്രത്തിലെ നിയന്ത്രണങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ ആകെ ബാധിച്ചേക്കാമെന്ന ആശങ്കയുള്ളതിനാലാണു സമ്പൂര്‍ണ ലോക്ഡൗണില്‍നിന്ന് അധികൃതര്‍ വിട്ടുനില്‍ക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താനുമാണു രണ്ടു ഘട്ടമായുള്ള ലോക്ഡൗണ്‍ ഏര്‍പെടുത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. രാജ്യാന്തര വിമാനത്താവളം ഉള്‍പെടുന്ന പുഡോങ് ജില്ല തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ ഒന്നുവരെ അടച്ചിടും. നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ഏപ്രില്‍ അഞ്ചുവരെയാണു ലോക്ഡൗണ്‍. ലോക്ഡൗണ്‍ സമയത്ത് ആളുകള്‍ വീട്ടില്‍ തന്നെ തുടരണമെന്നും ഓഫിസുകള്‍ 'വര്‍ക് ഫ്രം ഹോം' ആയി പ്രവര്‍ത്തിക്കണമെന്നുമാണു നിര്‍ദേശം. നിയന്ത്രണങ്ങളുള്ള ദിവസങ്ങളില്‍ ബസുകളും ടാക്‌സികളും സര്‍വീസ് നടത്തില്ല. അതേസമയം വിമാന, ട്രെയിന്‍ ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചു പരാമര്‍ശിച്ചിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....