News Beyond Headlines

28 Thursday
November

സെക്‌സ് അശ്ലീലത കലര്‍ന്ന ചിന്തയല്ല; എല്ലാ ദിവസവും സെക്‌സിലേര്‍പ്പെട്ടാലുള്ള നിരവധി ആരോഗ്യഗുണങ്ങള്‍

ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യം ഒരു സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. സെക്സ് എന്ന് കേള്‍ക്കുമ്പോള്‍ അശ്ലീലത കലര്‍ന്ന ചിന്തയാണ് പലരുടേയും മനസ്സില്‍ ആദ്യം എത്തുക എന്നാല്‍ അങ്ങനെയല്ല. ദിവസവും സെക്‌സിലേര്‍പ്പെട്ടാല്‍ നിരവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. പതിവായുള്ള ലൈംഗികത രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഉദ്ധാരണക്കുറവിനും ലിബിഡോ കുറയ്ക്കുന്നതിനും ഇടയാക്കും.പുരുഷന്മാരില്‍ കണ്ട് വരുന്ന അര്‍ബുദങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. എല്ലാ ദിവസവും സെക്‌സിലേര്‍പ്പെടുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ?ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. മാനസിക സമ്മര്‍ദ്ദം, വിഷാദ രോഗം, ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങി ഗുരുതരമായ പല അവസ്ഥകളും ഒഴിവാക്കുന്നതിന് ഒഴിവാക്കുന്നതിന് സെക്സ് സഹായിക്കും. മാനസിക സമ്മര്‍ദ്ദം കൃത്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍, ഓക്‌സിടോസിന്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തിന് സഹായിക്കും. സന്തോഷത്തിന്റേയും ആഹ്‌ളാദത്തിന്റേയും ഹോര്‍മോണ്‍ എന്ന് വിശേഷിക്കപ്പെടുന്നതാണ് ഓക്‌സിടോസിന്‍. ഓക്‌സിടോസിന്റെ അളവ് വര്‍ധിപ്പിക്കുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ സാധിക്കും. നല്ലൊരു വ്യായാമം കൂടിയാണ് സെക്‌സ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും പേശികള്‍ക്ക് വ്യായാമവും നല്‍കുന്നു. ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകളുടെ അളവ് നിയന്ത്രിക്കാന്‍ സെക്‌സിലൂടെ സാധിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ആര്‍ത്തവകാലത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ കൃത്യമായ സെക്‌സ് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. രതിമൂര്‍ച്ഛയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോലോക്ടിന്‍ ഹോര്‍മോണ്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ലൈംഗിക ബന്ധത്തിന് ശേഷം പലപ്പോഴും എളുപ്പത്തില്‍ ഉറക്കം ലഭിക്കാന്‍ കാരണം ഈ ഹോര്‍മോണാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....