ലസ് വേഗസ് : ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗിക ബന്ധത്തിനിടെ പങ്കാളിയെ കുത്തിക്കൊല്ലാന്‍ യുവതിയുടെ ശ്രമം. അമേരിക്കയിലെ ലസ് വേഗസിലാണ് സംഭവം. യുവാവിന്റെ കണ്ണുകള്‍ കെട്ടിയ ശേഷമായിരുന്നു കഴുത്തില്‍ രണ്ട് തവണ കത്തി കുത്തിയിറക്കിയത്. കൊലപാതകം നടത്താന്‍ ലക്ഷ്യമിട്ട് കത്തിയുമായാണ് യുവതി ഹോട്ടലില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 21 വയസുകാരിയായ നിക നികോബിന്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. പ്ലെന്റ്റി ഓഫ് ഫിഷ് എന്ന ഡേറ്റിങ് സൈറ്റ് വഴിയാണ് നിക ഒരു യുവാവിനെ പരിചയപ്പെട്ടത്. ശേഷം ഇരുവരും കണ്ടുമുട്ടാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേരും സണ്‍സെറ്റ് സ്റ്റേഷന്‍ എന്ന ഹോട്ടലിലെത്തുകയായിരുന്നു. ഇരുവരും ചേര്‍ന്നാണ് ഇവിടെ മുറിയെടുത്തതെന്നും പൊലീസ് പറഞ്ഞു. ഹോട്ടല്‍ മുറിയില്‍ വെച്ച് നികയും യുവാവും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. ഇതിനിടെ യുവതി ലൈറ്റുകള്‍ ഓഫാക്കുകയും യുവാവിന്റെ കണ്ണ് കെട്ടാമെന്ന് നിര്‍ദേശം വെയ്ക്കുകയും ചെയ്തു. ഇതനുസരിച്ച് കണ്ണുകള്‍ മൂടിയ ശേഷം തന്റെ പേഴ്‌സില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവാവിന്റെ കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നു. കഴുത്തില്‍ രണ്ടിടങ്ങളിലായാണ് യുവാവിന് കത്തികൊണ്ടുള്ള മുറിവേറ്റത്. വേദന അനുഭവപ്പെട്ടപ്പോള്‍ മാത്രമാണ് യുവാവിന് കാര്യം മനസിലായതെന്നും ഉടന്‍ തന്നെ യുവതിയെ തള്ളിമാറ്റി പൊലീസ് സഹായത്തിനായി 911ല്‍ വിളിക്കുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് തവണ കുത്തിയ ശേഷം മുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയ നിക, താന്‍ ഒരാളെ കുത്തിയതായി ഹോട്ടലിലെ ഒരു ജീവനക്കാരനോട് പറയുകയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് യുവതി കൊലപാതക ശ്രമത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കിയത്. ഇറാന്റെ സേനാ വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ് കോറിലെ ഖുദ്‌സ് ഫോഴ്‌സിന്റെ കമാണ്ടറായിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്തതാണെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിന്റെ മേല്‍ പ്രതികാരം ചെയ്യാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ ഉള്‍പ്പെടെ അനീതികള്‍ സംഭവിച്ചിട്ടുണ്ടെന്ന് യുവതി പറഞ്ഞതായി പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. 2020ല്‍ അമേരികന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് അമേരിക്കന്‍ സേന ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാഹന വ്യൂഹം ബഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഉടന്‍ എം.ക്യൂ - 9 ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു അമേരിക്കന്‍ സേന അദ്ദേഹത്തെ വധിച്ചത്. യുവാവിനെ കൊലപ്പെടുത്താന്‍ തനിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും അദ്ദേഹത്തെ വേദനിപ്പിക്കുക മാത്രമാണ് ലക്ഷ്യമിട്ടതെന്നും യുവതി പറഞ്ഞതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 'ഗ്രേവ് ഡിഗ്ഗര്‍' എന്ന സംഗീത ആല്‍ബത്തില്‍ നിന്നാണ് തനിക്ക് പ്രതികാരം ചെയ്യണമെന്ന ആഗ്രഹം തോന്നിയതെന്നും അവര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....