News Beyond Headlines

28 Thursday
November

അവിശ്വാസപ്രമേയം അസംബ്ലിയില്‍; ഇമ്രാന്‍ഖാന് ഇന്ന് നിര്‍ണായക ദിനം

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണ്ണായക ദിനം. ഇമ്രാന്‍ഖാനെതിരായ അവിശ്വാസപ്രമേയം ഇന്ന് നാഷണല്‍ അസംബ്ലി പരിഗണിക്കും. ഏതാനം ഘടകക്ഷികളും സ്വന്തം പാര്‍ട്ടിയിലെതന്നെ എം.പിമാരും ഇമ്രാന്‍ ഖാനെതിരെ തിരിഞ്ഞതോടെ അവിശ്വാസം പാസാവുമെന്നാണ് സൂചന. പാകിസ്താന്‍ പട്ടാളത്തിന്റെ പിന്തുണ നഷ്ടപ്പെട്ടതും ഇമ്രാന്‍ ഖാന് തിരിച്ചടിയാവും. എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ഇമ്രാന്‍ ഖാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇവര്‍ ഇന്ന് നടക്കുന്ന അടിയന്തിര പ്രമേയത്തെ പിന്താങ്ങുമെന്നാണ് സൂചന. അതേസമയം താന്‍ രാജിവെയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇമ്രാന്‍ ഖാന്‍. ഇന്ന് രാവിലെ 11 മണിക്ക് പാര്‍ലമെന്റ് സമ്മേളനം ചേരും. ദേശീയ അസംബ്ലിയുടെ 41-ാമത് സെഷനാണിത്. മാര്‍ച്ച് 21നകം ദേശീയ അസംബ്ലി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്‍ മുസ്ലീം ലീഗ്-നവാസ്, പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയിലെ നൂറോളം നിയമസഭാംഗങ്ങള്‍ മാര്‍ച്ച് എട്ടിനാണ് ദേശീയ സെക്രട്ടറിയേറ്റിന് മുന്‍പാകെ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചത്. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ തെഹ്രികെ ഇന്‍സാഫ് സര്‍ക്കാര്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയ്ക്കും പണപ്പെരുപ്പത്തിനും വഴിയൊരുക്കിയെന്ന് ആരോപിച്ചാണ് അവിശ്വാസ പ്രമേയം. അവിശ്വാസ പ്രമേയത്തിന് മുന്‍പ് രാജിവെയ്ക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നു. 'ഒരു സാഹചര്യത്തിലും രാജിവയ്ക്കില്ല, അവസാന പന്ത് വരെ കളിക്കും. അവര്‍ ഇപ്പോഴും സമ്മര്‍ദ്ദത്തിലാണ്. ഞാന്‍ ഇതുവരെയും കാര്‍ഡുകളൊന്നും ഉപയോഗിച്ചില്ലെന്നതാണ് എന്റെ തുറുപ്പുചീട്ട്. അവിശ്വാസ പ്രമേയത്തില്‍ ഞാന്‍ എല്ലാവരേയും അത്ഭുതപ്പെടുത്തും' എന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. 342 അംഗ ദേശീയ അസംബ്ലിയില്‍ 176 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാന്‍ 2018ല്‍ അധികാരത്തിലേറുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....