സിനിമ പ്രദര്‍ശനം പൂര്‍ണമായി ഡിജിറ്റലായതോടെ വിസ്മൃതിയിലായ പഴയകാല പ്രൊജക്ഷന്‍ സംവിധാനത്തെ തിരിച്ചെത്തിച്ച് ഗൃഹാതുര സ്മരണകള്‍ വീണ്ടെടുക്കുകയാണ് രാജ്യാന്തര ചലച്ചിത്ര മേള. ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്ന 173 ചിത്രങ്ങളില്‍ ഫിലിം പ്രിന്റ് മാത്രമുള്ള മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് കലാഭവന്‍ തിയറ്ററിലെ 35mm പ്രൊജക്ടറിലൂടെയാണ്. പ്രൊജക്ഷന്‍ രംഗത്ത് ഡിജിറ്റല്‍ സംവിധാനം സമ്പൂര്‍ണ ആധിപത്യം നേടിയിട്ട് പന്ത്രണ്ട് വര്‍ഷമായിട്ടേയുള്ളൂ. അതിന് മുമ്പത്തെ സിനിമാ പ്രദര്‍ശനം എങ്ങനെയെന്നത് ഒരു പക്ഷെ പുതുതലമുറയ്ക്ക് അന്യമായിരിക്കും. മണ്‍മറഞ്ഞ പ്രതിഭകളായ നെടുമുടി വേണു, പി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളും പഴയകാല പ്രൊജക്ടര്‍ ഉപയോഗിച്ചുളള പ്രദര്‍ശനത്തില്‍ iffkയില്‍ ഉള്‍പ്പെടുന്നുണ്ട്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നവയില്‍ മൂന്ന് സിനിമകള്‍ക്ക് ഫിലിം പ്രിന്റ് മാത്രമാണുള്ളത്. പി.ബാലചന്ദ്രന്‍ സംവിധാനം ഇവന്‍ മേഘരൂപന്‍,നെടുമുടി വേണുവിന്റെ മാര്‍ഗം, ഫ്രഞ്ച് ചിത്രം കിലോമീറ്റര്‍ സീറോ എന്നിവയാണ് അവ. ഏതാണ്ട് മൂന്നര പതിറ്റാണ്ട് മുമ്പ് കലാഭവന്‍ തിയറ്ററില്‍ സ്ഥാപിച്ച ഫോട്ടൊ ഫോണിന്റെ 35mm പ്രൊജക്റ്റര്‍ ഇതിന് വേണ്ടി മാത്രം കെഎസ്എഫ്ഡിസി പൊടിതട്ടിയെടുത്ത് മേളയ്ക്ക് നാലഞ്ച് ദിവസം മുമ്പ് വര്‍ക്കിംഗ് കണ്ടീഷനാക്കി പുനസ്ഥാപിച്ചിട്ടുണ്ട്. റീല്‍പെട്ടിയും സ്പൂളും ഫിലിം റീലും ആര്‍ക് ഹൗസുമെല്ലാം പഴയ സെല്ലുലോയിഡ് കാലത്തിന്റെ മധുരമുള്ള വീണ്ടെടുപ്പ് കൂടെയാണ്. ഡിജിറ്റലിന് ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലുംകണ്ട്, ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ ആ ആഴത്തില്‍ കാണാനാവുക അനലോക് പ്രൊജക്ഷന്‍ വഴിയാണെന്നാണ് ഛായാഗ്രാഹകര്‍ പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....