മൗനി റോയിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂരജ് നമ്പ്യാരും ആയുള്ള വിവാഹത്തോടെ മലയാളികള്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായിരിക്കുകയാണ് താരം. കുറച്ചു മുന്‍പായിരുന്നു ഇവരുടെ വിവാഹം. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു ദമ്പതികള്‍. വിവാഹശേഷം ഇരുവരും നേരെ പോയത് കാശ്മീരിലേക്ക് ആയിരുന്നു. ഇപ്പോഴിതാ ശ്രീലങ്കയില്‍ ആണ് ദമ്പതികള്‍. ഇവിടെ നിന്നുള്ള നിരവധി ചിത്രങ്ങള്‍ മൗനി പങ്കുവെച്ചിട്ടുണ്ട്. കൂടുതലും കടലിനരികില്‍ നിന്ന് എടുത്ത ചിത്രങ്ങളാണ്. സാമ്പത്തിക പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടി കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ശ്രീലങ്ക. ജനങ്ങള്‍ ഇപ്പോള്‍ ഇവിടെ തെരുവിലിറങ്ങി തുടങ്ങിയിരിക്കുകയാണ്. താങ്ങാന്‍ പറ്റാത്ത അത്ര വിലക്കയറ്റം തന്നെ കാരണം. ഇങ്ങനെ ഒരു സ്ഥലത്ത് എങ്ങനെയാണ് ഹണിമൂണ്‍ ആഘോഷിക്കുന്നത് എന്ന് ചോദിക്കുകയാണ് പ്രേക്ഷകര്‍. കോവിഡിന് ശേഷം ശ്രീലങ്കയില്‍ വിനോദസഞ്ചാരം പഴയ രീതിയിലേക്ക് ആയി വരികയാണ്. എന്തായാലും താരത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. മൗനി റോയ് യുടെ കരിയറിന് ബ്രേക്ക് നല്‍കിയ പരമ്പരയാണ് നാഗിന്‍. പിന്നീട് ദേവോം ക ദേവ് മഹാദേവ് എന്ന് പരമ്പരയിലും താരം അഭിനയിച്ചു. സതീദേവിയുടെ വേഷമാണ് താരം ഇതില്‍ അവതരിപ്പിച്ചത്. നാഗിന്‍ എന്ന പരമ്പര നാഗകന്യക എന്ന പേരിലാണ് സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്നത്. കൈലാസ നാഥന്‍ എന്ന പേരിലാണ് ദേവോം ക ദേവ് മഹാദേവ് എന്ന പരമ്പര മലയാളത്തില്‍ സംപ്രേക്ഷണം ചെയ്തത്. മലയാളികള്‍ ഹൃദയത്തിലേറ്റിയ പരമ്പരയായിരുന്നു ഇത്. അക്ഷയ് കുമാര്‍ നായകനായ ഗോള്‍ഡ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. മറ്റ് ചില ബോളിവുഡ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ബിഗ് ബജറ്റ് ബോളിവുഡ് ചിത്രമായ ബ്രഹ്മാസ്ത്ര യിലും താരം അഭിനയിക്കുന്നുണ്ട്. ദുബായിയില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറാണ് സൂരജ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....