ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് ഐശ്വര്യ റായ്. തമിഴിലൂടെ അരങ്ങേറി പിന്നീട് ബോളിവുഡിലെ നിറ സാന്നിധ്യമായി മാറിയ ഐശ്വര്യ റായിയോളം താരമൂല്യമുള്ളൊരു നായിക ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഇല്ലെന്ന് തന്നെ പറയാം. തന്റെ നിലപാടുകളിലൂടേയും ഐശ്വര്യ എപ്പോഴും കയ്യടി നേടാറുണ്ട്.അഭിമുഖങ്ങളിലെ ഐശ്വര്യയുടെ മറുപടികളും ശ്രദ്ധ നേടാറുണ്ട്. വിവാദമുണ്ടാകാന്‍ സാധ്യതയുള്ളതൊന്നും പറയാതെ, പൊളിറ്റിക്കലി കറക്ടായ മറുപടികളാണ് ഐശ്വര്യ നല്‍കാറുള്ളത്. അതുകൊണ്ട് തന്നെ ഐശ്വര്യയുടെ അഭിമുഖങ്ങള്‍ക്കും ഒരുപാട് ആരാധകരുണ്ട്. 2005 ല്‍ ഓപ്ര വിന്‍ഫ്രെയ്ക്ക് ഐശ്വര്യ നല്‍കിയ അഭിമുഖം ഇത്തരത്തില്‍ ചര്‍ച്ചയായി മാറിയ ഒന്നായിരുന്നു. എന്നാല്‍ തന്റെ സിനിമകളില്‍ ചുംബന രംഗം അടക്കമുള്ള ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഐശ്വര്യ നല്‍കിയ മറുപടി വിമര്‍ശിക്കപ്പെട്ടിരുന്നു. പിന്നീട് റെഡ്ഡിഫിന് നല്‍കിയ മറുപടിയില്‍ തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് ഐശ്വര്യ രംഗത്ത് എത്തുകയായിരുന്നു. ''ഞാന്‍ എനിക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കില്ലെന്നോ മറ്റോ ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എനിക്ക് ശരിയെന്ന് തോന്നുമ്പോള്‍ ആ പാലം കടക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഞാന്‍ സേഫ് സോണില്‍ കളിക്കുകയാണെന്ന് ആരോപിക്കുന്നു. സത്യത്തില്‍, നാളെ എന്താണെന്ന് എനിക്കറിയില്ല. അതുകൊണ്ട് ഉറച്ചൊരു നിലപാടെടുക്കാന്‍ എനിക്കാകില്ല'' എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. ഓണ്‍ സ്‌ക്രീനില്‍ ഒരിക്കല്‍ മാത്രമേ ഐശ്വര്യ ചുംബന രംഗത്തില്‍ അഭിനയിച്ചിട്ടുള്ള. ധൂം ടുവിലായിരുന്നു അത്. ഇത് പക്ഷെ ബച്ചന്‍ കുടുംബത്തെയടക്കം ചൊടിപ്പിക്കുന്നതായി മാറുകയായിരുന്നു. തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ചും ഐശ്വര്യ മനസ് തുറന്നിരുന്നു. ''ആഷ് ബാഷിംഗ് ഇവിടെ സ്ഥിരം നടക്കുന്നതാണ്. ഞാന്‍ എന്തിനാണ് പൊളിറ്റിക്കലി കറക്ടാകുന്നതെന്ന് ഒരാള്‍ എന്നോട് ചോദിച്ചു. ആളുകള്‍ പരസ്യമായി തന്നെ എന്നെ വിമര്‍ശിക്കാറുണ്ട്. സത്യം എന്തെന്നാല്‍ മറ്റൊരു രീതിയില്‍ പെരുമാറാന്‍ എനിക്കറിയില്ല എന്നതാണ്'' എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. ''ആരേയും വേദനിപ്പിക്കുന്നതൊന്നും പറയാന്‍ എനിക്കാകില്ല. മോശം കാര്യങ്ങള്‍ പറയുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. നന്നായി പെരുമാറുന്നത് എന്തോ മോശമാണെന്നാണ് കരുതപ്പെടുന്നത്. പക്ഷെ ഞാന്‍ ഇങ്ങനെയാണ്'' എന്നഅാണ് ഐശ്വര്യ പറഞ്ഞത്. ''എനിക്കെതിരെ അടിക്കുന്നതില്‍ ആളുകള്‍ രസം കണ്ടെത്തുന്നത് എന്നെ അമ്പരപ്പിക്കുന്നതാണ്. അവര്‍ക്കത് ചെയ്യാം. നേരത്തെ പ്രിന്റില്‍ തങ്ങള്‍ പറയുന്നത് പിന്നീട് തിരുത്താന്‍ അവര്‍ മടിക്കുമായിരുന്നു. പക്ഷെ ഇന്ന് ടെലിവിഷന്‍ സജീവമായതോടെ അവരൊക്കെ മണ്ടന്മാരായി മാറുകയാണ്. തങ്ങള്‍ പറഞ്ഞത് നിഷേധിക്കേണ്ടി വരികയാണ്'' എന്നും ഐശ്വര്യ പറഞ്ഞു. അതേസമയം ഐശ്വര്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അനില്‍ കപൂറും രാജ്കുമാര്‍ റാവുവുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. മണിരത്നം ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ ആണ് ഐശ്വര്യയുടെ പുതിയ സിനിമ. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, പ്രഭു, ഐശ്വര്യ രാജേഷ്, ജയറാം തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ തമിഴിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോകളും നേരത്തെ വൈറലായിരുന്നു. ചിത്രത്തിലെ ഐശ്വര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈറലായി മാറിയിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....