മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഗായത്രി സുരേഷ്. മിസ് കേരള പട്ടം നേടി സിനിമയിലെത്തിയ താരമാണ് ഗായത്രി. ഇതിനോടകം തന്നെ നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുള്ള ഗായത്രിയുടെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്ന താരമാണ് ഗായത്രിയുടെ പേര്. പ്രണവ് മോഹന്‍ലാലിനോടുള്ള ഇഷ്ടം പറഞ്ഞും ട്രോളുകള്‍ നിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചുമെല്ലാം ഗായത്രി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്സിന് ഗായത്രി നല്‍കിയ അഭിമുഖം കയ്യടി നേടുകയാണ്. നെവര്‍-ഐ ഹാവ് ഗെയിമില്‍ ഗായത്രി നല്‍കിയ മറുപടികളാണ് ശ്രദ്ധ നേടുന്നത്. ഏതെങ്കിലും സിനിമാ താരത്തോട് പ്രണയം തുറന്നു പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു ഗായത്രി നല്‍കിയ മറുപടി. ആരാണ് അയാള്‍ എന്ന് ചോദിച്ചുവെങ്കിലും ആരെന്ന് ഗായത്രി പറഞ്ഞില്ല. അതേസമയം നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് ഗായത്രി പറയുന്നു. എന്തായിരുന്നു പ്രതികരണം എന്ന് ചോദിച്ചപ്പോള്‍ മൂപ്പര്‍ക്കും ഇഷ്ടമായിരുന്നുവെന്നാണ് ഗായത്രി പറഞ്ഞത്. ആരാധകരെ ചീത്ത വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെയില്ലെന്നായിരുന്നു ഗായത്രിയുടെ മറുപടി. കള്ളം പറഞ്ഞത് വീട്ടുകാര്‍ പിടിച്ചി്ട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട് എന്നാണ് ഗായത്രി പറഞ്ഞത്. ഇന്ന കള്ളം എന്നൊന്നുമില്ല. ഒരുപാടുണ്ട്. ഷൂട്ടുണ്ടെന്ന് പറഞ്ഞിട്ട് ഫ്രണ്ട്സിന്റെ കൂടെ എറണാകുളത്ത് പാര്‍ട്ടിയ്ക്ക് പോവുക തുടങ്ങിയതായിരുന്നു കള്ളങ്ങളെന്നാണ് ഗായത്രി പറഞ്ഞത്. വെള്ളമടിച്ച് ബോധം പോയിട്ടുണ്ടോ എന്ന ചോദ്യത്തിനും ഉണ്ടെന്നായിരുന്നു ഗായത്രിയുടെ മറുപടി. പിന്നാലെ ആ ദിവസത്തെക്കുറിച്ച് ഓര്‍ക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഗായത്രി പറഞഞത്. ബിക്കിനി ഫോട്ടോഷൂട്ടിന് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലുമില്ലെന്ന് പറഞ്ഞ ഗായത്രി എത്ര വലിയ പ്രതിഫലം നല്‍കാം എന്നു പറഞ്ഞാലുമില്ലെന്ന് വ്യക്തമാക്കി. രഹസ്യ ടാറ്റു ഉണ്ടോ എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു ഗായത്രിയുടെ മറുപടി. തന്നെ ടാറ്റു ആകര്‍ഷിച്ചിട്ടില്ലെന്നും ഗായത്രി പറഞ്ഞു.. ലിവിംഗ് ടുഗര്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടില്ലെന്നും കല്യാണം കഴിച്ച് കൂടെ താമസിക്കാനാണ് ഇഷ്ടമെന്നും ഗായത്രി പറയുന്നു. ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സുഹൃത്തുക്കളെ നഷ്ടമായിട്ടുണ്ട് അത് ആലോചിച്ച് ഒരുപാട് കരഞ്ഞിട്ടുണ്ടെന്നായിരുന്നു ഗായത്രിയുടെ മറുപടി. പെട്ടെന്ന് ഉണ്ടാകുന്ന ശൂന്യതയായിരുന്നു കാരണമെന്നും താരം പറയുന്നു. പിന്നാലെ വിമല കോളേജില്‍ പഠിക്കുമ്പോള്‍ കാന്റീനില്‍ നിന്നും വട അടിച്ച് മാറ്റിയിട്ടുണ്ടെന്നും ഗായത്രി തുറന്ന് പറയുന്നു. തുടര്‍ന്ന് തന്റെ പ്രേതാനുഭവവും ഗായത്രി വെളിപ്പെടുത്തുന്നുണ്ട്. ഒരേ മുഖത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. കുട്ടിക്കാനത്തായിരുന്നു ഷൂട്ടിംഗ്. സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാനായിരുന്നു പോയത്. ഒരു റിസോര്‍ട്ടിലായിരുന്നു താമസം. ആ റിസോര്‍ട്ടിന് എന്തോ ഒരു ഇതുള്ളത് പോലെ തോന്നിയിരുന്നു. അന്ന് രാത്രി ഞാന്‍ കിടന്നുറങ്ങുമ്പോള്‍ പെട്ടെന്ന് എന്റെ കഴുത്തില്‍ മുറുക്കി പിടിച്ചു. ഞാന്‍ വെറുതെ പറയുകയല്ല. തള്ളുന്നതല്ല. ഞാന്‍ കുറേ ബുദ്ധിമുട്ടിയ ശേഷമാണ് പിടി വിട്ടത്. ഞാന്‍ സ്വപ്നം കണ്ടതാണോ സ്ലീപ്പ് പാരലിസിസ് ആണോ അതോ ശരിക്കും സംഭവിച്ചത് തന്നെയാണോ എന്നൊന്നും എനിക്കറിയില്ലെന്നായിരുന്നു ഗായത്രി പറഞ്ഞത്. ജീവിതത്തില്‍ തേച്ചിട്ടുണ്ട്. അതില്‍ കുറ്റബോധമില്ല. ഇല്ലായിരുന്നുവെങ്കില്‍ ഞാനിന്ന് ഇവിടെയുണ്ടാകില്ലായിരുന്നു പെട്ടു പോയിട്ടുണ്ടാകുമായിരുന്നുവെന്നും ഗായത്രി പറയുന്നു. മുന്‍ കാമുകനോട് പ്രതികാരം ചെയ്തിട്ടുണ്ടെന്നു ഗായത്രി പറയുന്നു. ഞങ്ങള്‍ റിലേഷന്‍ഷിപ്പില്‍ അല്ലാതിരുന്ന സമയത്ത് എന്നോട് വന്ന് വളരെ ഇന്റിമേറ്റായി സംസാരിച്ചു. ഞാനത് അങ്ങേരുടെ സുഹൃത്തുക്കളോട് പോയി പറഞ്ഞു കൊടുത്തുവെന്നാണ് ഗായത്രി പറയുന്നു. തനിക്ക് സിനിമ സംവിധാനം ചെയ്ത് നായികയായി അഭിനയിക്കാന്‍ പ്ലാനുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിക്കാമെന്നും ഗായത്രി പറഞ്ഞു. തന്നിലെ നടിയെ മലയാള സിനിമ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. പെര്‍ഫോം ഓറിയന്റഡ് ആയ വേഷങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഗായത്രി പറയുന്നു. അതേസമയം കാസ്റ്റിംഗ് കൗച്ച് ഓഫറുകള്‍ വന്നിട്ടുണ്ടെങ്കിലും ഞാന്‍ ആ പണിയ്ക്ക് നില്‍ക്കില്ലെന്നും ഗായത്രി പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....