ലോക ശ്രദ്ധ നേടിയ തായ്ലാന്‍ഡ് ഹൊറര്‍ ചിത്രം ദി മീഡിയം ഉള്‍പ്പടെ 71 ചിത്രങ്ങള്‍ ഇന്ന് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശനത്തിന്. ഫ്രഞ്ച് ചിത്രം ലെറ്റ് ഇറ്റ് ബി മോര്‍ണിംഗ്, ദിനാ അമീറിന്റെ യു റീസെമ്പിള്‍ മി എന്നിവയുടെ ആദ്യ പ്രദര്‍ശനമടക്കം എട്ടു ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ജാപ്പനീസ് സംവിധായകന്റെ ജീവിതം' പ്രമേയമാക്കിയ ചിത്രം ഡ്രൈവ് മൈ കാറിന്റെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും. തായ്ലന്‍ഡിലെ ഒരു ഗ്രാമീണ കുടുബത്തില്‍ ബയാന്‍ എന്ന ആത്മാവ് നടത്തുന്ന ഭീതിപ്പെടുത്തുന്ന ഇടപെടലുകളുടെ ദൃശ്യസഞ്ചാരവുമായി തായ് ചിത്രം 'ദി മീഡിയം' രാജ്യാന്തര മേളയുടെ നാലാം ദിവസമായ ഇന്ന് പ്രദര്‍ശിപ്പിക്കും. നിശാഗന്ധിയില്‍ രാത്രി 12 നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദര്‍ശനമാണിത്. ഫ്രഞ്ച് ചിത്രം ലെറ്റ് ഇറ്റ് ബി മോര്‍ണിംഗ്, ദിനാ അമീറിന്റെ യു റീസെമ്പിള്‍ മി എന്നിവയുടെ ആദ്യ പ്രദര്‍ശനമടക്കം എട്ടു ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ക്രൊയേഷ്യന്‍ ചിത്രം മുറിന, വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കല്‍, കമീലിയ കംസ് ഔട്ട് റ്റുനൈറ്റ്, നതാലി അല്‍വാരസ് മെസെന്‍ സംവിധാനം ചെയ്ത ക്ലാരാ സോളാ,ക്യാപ്റ്റന്‍ വോള്‍ക്കാനോ എസ്‌കേപ്പ്ഡ്,യൂനി എന്നീ മത്സര ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദര്‍ശനവും ഇന്നുണ്ടാകും. ലോക സിനിമാ വിഭാഗത്തില്‍ 34 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ജീവിതം പ്രമേയമാക്കി പാബ്ലോ ലാറൈന്‍ സംവിധാനം ചെയ്ത അമേരിക്കന്‍ ചിത്രം സ്പെന്‍സര്‍, കാന്‍ മേളയില്‍ പുരസ്‌ക്കാരം നേടിയ ജാപ്പനീസ് ചിത്രം ഡ്രൈവ് മൈ കാര്‍, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്ന ഒരു കുഞ്ഞിന്റെ ജീവിതം പ്രമേയമാക്കി സില്‍വിയ ബ്രൂനെല്ലി സംവിധാനം ചെയ്ത ഇറ്റാലിയന്‍ ചിത്രം ദി മിറക്കിള്‍ ചൈല്‍ഡ്, ഇല്‍ഡിക്കോ എന്‍യെഡിയുടെ ദി സ്റ്റോറി ഓഫ് മൈ വൈഫ്, സൊമാലിയന്‍ ചിത്രമായ ദി ഗ്രേവ്ഡിഗേര്‍സ് വൈഫ് ,വൈറ്റ് ബില്‍ഡിംഗ് തുടങ്ങിയ ചിത്രങ്ങളാണ് ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫ്രഞ്ച് നാടക ചിത്രമായ പെറ്റൈറ്റ് മാമന്‍, മിഗ്വേല്‍ ഗൊമെസ് സംവിധാനം ചെയ്ത ദി സുഗ ഡയറീസ് ,ബ്ലഡ് റെഡ് ഓക്സ് ,കോ പൈലറ്റ് തുടങ്ങിയ ആറു ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും. റിഥ്വിക് പരീക് ചിത്രം ഡഗ് ഡഗ് ഉള്‍പ്പെടെ 15 ഇന്ത്യന്‍ ചിത്രങ്ങളാണ് ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. അറ്റല്‍ കൃഷ്ണന്‍ ചിത്രം വുമണ്‍ വിത്ത് എ മൂവി ക്യാമറ, വിഷ്ണു നാരായണന്‍ ചിത്രം ബനേര്‍ഘട്ട എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്നുണ്ടാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....