സോഷ്യല്‍ മീഡിയയിലൂടെ നമ്മള്‍ കടക്കുന്നത് കൗതുകത്തിന്റെ ഒരു ലോകത്തേക്കാണ്. നമ്മള്‍ ഒരിക്കലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ആളുകളുടെ വിശേഷങ്ങള്‍ നമ്മള്‍ അതിലൂടെ അടുത്തറിയാറുണ്ട്. അങ്ങനെയൊരു വാര്‍ത്തയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പതിനേഴ് വര്‍ഷം മുമ്പ് കാണാതായ തന്റെ പൂച്ചയെ തിരിച്ചുകിട്ടിയ യുവതിയുടെ അനുഭവമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. പതിനേഴ് വര്‍ഷത്തിന് ശേഷം പൂച്ചയെ കണ്ടെത്തിയെന്ന ഒരു ഫോണ്‍ കോള്‍ വന്നത് ഇവര്‍ക്ക് ആശ്ചര്യമായിരുന്നു. കിം കോളിയറിന്റെ പ്രിയപ്പെട്ട വളര്‍ത്തുമൃഗമാണ് ടില്ലി എന്ന പൂച്ച. 2004 ല്‍ ഇംഗ്‌ളണ്ടില്‍ നിന്ന് റോസ്വെല്ലിലേക്ക് താമസം മാറുമ്പോഴാണ് കിമ്മിന്റെ പൂച്ചയെ കാണാതെ പോയത്. ഏറെ വിഷമത്തോടെയാണ് ഈ സമയം കിം അതിജീവിച്ചത്. ആ സമയത്ത് തന്നെ തന്റെ പൂച്ചയെ കണ്ടെത്തുന്നതിനായി കിം പോസ്റ്ററുകളും പരസ്യവും നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങളോളം തന്റെ വളര്‍ത്തുമൃഗത്തെ കണ്ടെത്താനാകാത്തതിനെ ത്തുടര്‍ന്ന് കിം കോളിയര്‍ പ്രതീക്ഷ അവസാനിപ്പിച്ചു. എന്നാല്‍ ചൊവ്വാഴ്ച രാത്രി ഒരു എസ്എസ്പിസിഎ ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിച്ച് പൂച്ചയെ കുറിച്ച് പറഞ്ഞപ്പോള്‍ കിമ്മിന് വിശ്വസിക്കാനായില്ല. പതിനേഴ് വര്‍ഷത്തിന് ശേഷം തിരിച്ചുകിട്ടുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇതെനിക്കാന്‍ വിശ്വസിക്കാന്‍ വളരെയേറെ പ്രയാസമായിരുന്നു. എങ്കിലും എനിക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയും. വീടുകള്‍ മാറിയതിന് ശേഷവും കിം തന്റെ വളര്‍ത്തുമൃഗത്തിന്റെ മൈക്രോചിപ്പ് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത് തുടര്‍ന്നിരുന്നു. അതുകൊണ്ടാണ് പൂച്ചയെ കണ്ടെത്താനായത്. ഫോണ്‍ വന്നപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും കിം പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....