യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കൂടുതല്‍ പേരുടെ ജീവന്‍ ബലിനല്‍കാതെ ഉടന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. ദൈവത്തെ ഓര്‍ത്ത് ഈ കൂട്ടക്കലാപം അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സെന്റ്പീറ്റേഴ്‌സ് സ്‌ക്വയറില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. ദുരിതബാധിതരെ രക്ഷപ്പെടുത്താന്‍ മാനുഷിക ഇടനാഴികള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട മാര്‍പാപ്പ, യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രത്യേക പ്രാര്‍ഥനയും നടത്തി. തുടര്‍ച്ചയായ 18ാം ദിവസവും റഷ്യന്‍ സേന യുക്രൈനിലെ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. റഷ്യന്‍ സൈന്യം കടുത്ത ആക്രമണമാണ് യുക്രൈനില്‍ നടത്തുന്നത്. ലിവ് നഗരത്തില്‍ ഇരട്ട സ്ഫോടനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. നഗരത്തില്‍ റഷ്യന്‍ സൈന്യം തുടര്‍ച്ചയായി മിസൈല്‍ ആക്രമണവും നടത്തി. പടിഞ്ഞാറന്‍ യുക്രൈനിലെ തന്ത്രപധാന നഗരമാണ് ലിവ്. പടിഞ്ഞാറന്‍ നഗരമായ ഇവാനോഫ്രാങ്കിവിസ്‌കിലും സ്ഫോടനങ്ങളുണ്ടായി. അതേസമയം, വടക്ക്, പടിഞ്ഞാറ്, വടക്കുകിഴക്കന്‍ മേഖലകളില്‍ നിന്നായി റഷ്യന്‍ സൈന്യം തലസ്ഥാന നഗരമായ കീവിലേയ്ക്ക് കൂടുതല്‍ അടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. കീവിലെ യുക്രൈന്‍ സൈന്യത്തിന്റെ എയര്‍ഫീല്‍ഡിനുനേരെ മിസൈല്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കീവിനടുത്ത് ഒരു ഗ്രാമത്തില്‍ നിന്ന് ഒഴിഞ്ഞുപോകുകയായിരുന്ന സംഘത്തിനുനേരെ റഷ്യന്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. സംഘത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. തെക്കന്‍ തുറമുഖ നഗരമായ മരിയുപോളിലെ ഒരു മുസ്ലിം പള്ളി റഷ്യന്‍ സൈന്യം ഷെല്ലാക്രമണത്തിലൂടെ തകര്‍ത്തു. എണ്‍പതോളം പേര്‍ പള്ളിക്കകത്ത് അഭയം തേടിയിരുന്നു. വാസില്‍കീവിലെ വിമാനത്താവളവും റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....