News Beyond Headlines

27 Wednesday
November

പ്രീതിയെ ഇംപ്രസ് ചെയ്യാന്‍ അഭ്യാസം; സെയ്ഫിന്റെ വെളിപ്പെടുത്തല്‍

ബോളിവുഡിലെ മുന്‍നിര താരങ്ങളാണ് സെയ്ഫ് അലി ഖാനും പ്രീതി സിന്റയും. സിനിമാ കുടുംബത്തില്‍ നിന്നുമാണ് സെയ്ഫ് സിനിമയിലേക്ക് എത്തുന്നത്. ദില്‍ സെയിലൂടെയായിരുന്നു പ്രീതിയുടെ അരങ്ങേറ്റം. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ക്യാ കെഹ്ന, സലാം നമസ്തെ, കല്‍ ഹോ ന ഹോ തുടങ്ങി നിരവധി സിനിമകളില്‍ സെയ്ഫും പ്രീതിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഇരുവരും. സെയ്ഫിന്റേയും പ്രീതിയുടേയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഏറെ കയ്യടി നേടിയ ഒന്നായിരുന്നു. രണ്ടായിരങ്ങളുടെ തുടക്കത്തിലെ ഏറ്റവും ജനപ്രീയ ജോഡികളായിരുന്നു സെയ്ഫും പ്രീതിയും. നല്ല സുഹൃത്തുക്കളുമാണ് സെയ്ഫും പ്രീതിയും. ഇരുവര്‍ക്കും രസകരമായ ഒരുപാട് ഓര്‍മ്മകളും പങ്കുവെക്കാനുണ്ട്. അത്തരത്തിലൊന്നായിരുന്നു തന്റെ ബൈക്ക് സ്റ്റണ്ട് സ്‌കില്‍ കാണിച്ച് പ്രീതിയെ ഇംപ്രസ് ചെയ്യിപ്പിക്കാന്‍ സെയ്ഫ് ശ്രമിച്ചത്. പക്ഷെ ചെറുതായൊന്ന് പണി പാളുകയായിരുന്നു. രസകരമായ ആ സംഭവത്തെക്കുറിച്ച് പിന്നീട് സെയ്ഫ് തന്നെയായിരുന്നു വെളിപ്പെടുത്തിയത്. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം... സംഭവം നടക്കുന്നത് സെയ്ഫും കരീനയും ക്യാ കെഹ്ന എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു. ഒരു റാമ്പില്‍ നിന്നും മറ്റൊരു റാമ്പിലേക്ക് ബൈക്ക് ചാടിക്കുക എന്നതായിരുന്നു സെയ്ഫ് പ്രീതിയെ ഇംപ്രസ് ചെയ്യാനായി പ്രയോഗിച്ച സ്റ്റണ്ട്.എന്നാല്‍ ബൈക്ക് സ്‌കിഡ് ചെയ്യുകയും സെയ്ഫ് നിലത്ത് വീഴുകയുമായിരുന്നു. നീലത്ത് വീണ സെയ്ഫിന്റെ തല ഒരു പാറക്കല്ലില്‍ ഇടിക്കുകയും ചെയ്തു. ഇതോടെ താരത്തെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സെയ്ഫിന്റെ തലയില്‍ സ്റ്റിച്ച് ഇടേണ്ടി വരെ വന്നുവെന്നതാണ് തമാശയായി തുടങ്ങി ഒടുവില്‍ കാര്യമായി മാറിയ സെയ്ഫിന്റെ പ്ലാനിന്റെ പര്യവസാനം. ഈ സംഭവത്തെക്കുറിച്ച് പിന്നീടൊരിക്കല്‍ കോഫി വിത്ത് കരണില്‍ എത്തിയപ്പോള്‍ സെയ്ഫ് തന്നെ വെളിപ്പെടുത്തുകയായിരുന്നു. ''ഞാന്‍ കരുതി, അവളെ ഒന്ന് ഇംപ്രസ് ചെയ്താലോ എന്ന്. ആദ്യം ചെയ്തപ്പോള്‍ ശരിയായിരുന്നു. എന്നാല്‍ ആവേശം മൂത്ത് ഒന്നുകൂടെ ചെയ്യാന്‍ തീരുമാനിച്ചു. പക്ഷെ ഇത്തവണ വണ്ടി സ്‌കിഡ് ആയിപ്പോയി. ഞാന്‍ പറന്നു പോയി. പത്ത് മുപ്പത് തവണ വട്ടം കറങ്ങിയ ശേഷം ഞാന്‍ പോയി നിലത്ത് വീണു. എന്റെ തല ആ പാറയില്‍ ഇടിച്ചു. എനിക്ക് എന്തോ നനവ് തോന്നി. അത് ചോരയായിരുന്നു. എനിക്ക് പരുക്ക് പറ്റിയിരുന്നു. നേരെ ആശുപത്രിയിലേക്ക് പോയി. എന്റെ തലയിലവര്‍ സ്റ്റിച്ചിട്ടു. എന്നെ കണ്ടാല്‍ ഫ്രാങ്കന്‍സ്റ്റീനിലെ ഭീകരജീവിയെ പോലെയുണ്ടായിരുന്നു'' എന്നായിരുന്നു സെയ്ഫ് പറഞ്ഞത്. ആ സംഭവം പാണിപ്പോയെങ്കിലും സെയ്ഫും പ്രതീയും നല്ല സുഹൃത്തുക്കളായി മാറി. പിന്നീടും ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിക്കുകയായിരുന്നു. ബണ്ടി ഓര്‍ ബബ്ലി 2വാണ് സെയ്ഫിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. റാണി മുഖര്‍ജിയായിരുന്നു നായിക. ഒന്നാം ഭാഗത്തില്‍ അഭിഷേക് ബച്ചന്‍ ചെയ്ത നായക വേഷമാണ് രണ്ടാം ഭാഗത്തില്‍ സെയ്ഫ് ചെയ്തത്. പ്രഭാസ് നായകനായ തെലുങ്ക് ചിത്രം ആദിപുരുഷ് ആണ് സെയ്ഫിന്റെ പുതിയ സിനിമ. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ വില്ലന്‍ വേഷത്തിലാണ് സെയ്ഫ് എത്തുന്നത്. 2023 ലായിരിക്കും സിനിമയുടെ റിലീസ്. അതേസമയം അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് പ്രീതി സിന്റ. 2018 ല്‍ പുറത്തിറങ്ങിയ ഭയ്യാജി സൂപ്പര്‍ഹിറ്റ് ആണ് പ്രീതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈയ്യടുത്തായയിരുന്നു പ്രീതി അമ്മയായി മാറിയത്. വാടകഗര്‍ഭപാത്രത്തിലൂടെയാണ് പ്രീതി അമ്മയായി മാറിയത്. സംവിധാനത്തിലൂടെ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് പ്രീതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....